മുഷറഫ് സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞു
ഇസ്ലാമാബാദ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന പട്ടാള ഭരണത്തിന് വിരമാമമിട്ട് ജനറല്‍ പര്‍വേസ് മുഷറഫ് തന്റെ അധികാര ദണ്ഡ് മുന്‍ ചാരമേധാവി ജനറല്‍ അഷ്‌ഫാക് പര്‍വെസ് കിയാനിയ്‌ക്ക് കൈമാറി.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യന്നതിന്റെ മുന്നോടിയായാണ് മുഷറഫ് സൈനിക മേധാവി പദം ഒഴിഞ്ഞത്. 48 മണിക്കൂറിനകം മുഷറഫ് അടിയന്തിരാവസ്ഥ പിന്‍വലിച്ചെക്കുമെന്നും സൂചനയുണ്ട്‌്.
1998 ലാണ് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെറീഫ് മുഷറഫിനെ സൈനിക മേധാവിയാക്കിയത്. തൊട്ടടുത്ത വര്‍ഷം മുഷറഫ് നവാസിനെ അട്ടിമറിച്ച്‌് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
സൈനിക മേധാവി സ്ഥനം ഉപേക്ഷിക്കാന്‍ മുഷറാഫിന്റെ മേല്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വന്‍സമ്മര്‍ദം ഉണ്ടായിരുന്നു. മുഷറഫിന്റെ പുതിയ നീക്കത്തെ നല്ല കാല്‍വെയ്‌പ് എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ അധികാരം തന്റെ വിശ്വസ്‌തന്റെ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ചിട്ടാണ് മുഷറാഫ് സൈനിക യൂണിഫോം അഴിച്ചു വെയ്‌ക്കുന്നത്. പ്രസിഡന്റായി അടുത്ത അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ മുഷറഫിന്റെ ആജ്ഞാനുവര്‍ത്തിയായിട്ടായിരിക്കും പര്‍വെസ് കിയാനി പ്രവര്‍ത്തിക്കുകയെന്നത് വ്യക്തമാണ്. ഫലത്തില്‍ പര്‍വെസിന് തന്റെ സൈനിക തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ജനറല്‍ സ്ഥാനം ആവശ്യമില്ലെന്ന് അവസ്ഥയാണ്.
തന്റെ എതിരാളികളായ ബേനസീറും നവാസ് ഷെറീഫും സജീവ രാഷ്‌്‌ട്രീവുമായി പാകിസ്ഥാനില്‍ ഉള്ളത് മുഷറഫിന്റെ രാഷ്ട്രീയ ഭാവിയ്‌ക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് മുഷറഫ് സൈനിക മേധാവി സ്ഥാനം വിശ്വസ്‌തന് കൈമാറുന്നത്. എന്നാല്‍ സൈന്യത്തിന്റെ മേലുള്ള നേരിട്ടുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് മുഷറഫിന്റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണവും കുറവല്ല.












Click it and Unblock the Notifications