'ദ്വികിത'യിലെ വിവാദ പരാമര്‍ശങ്ങള്‍ തസ്ലീമ പിന്‍വലിക്കുന്നു.
കൊല്‍ക്കത്ത: വിവാദങ്ങള്‍ അവസാനിപ്പിക്കുകയെന്ന ഉദ്ദേശത്തോട തസ്ലീമ നസ്‌റീന്‍ തന്റെ നോവലിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു. ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുന്ന തസ്ലീമ വാര്‍ത്ത ഏജന്‍സിയെ അറിയിച്ചതാണിത്.
2002 ല്‍ പ്രസിദ്ധീകരിച്ച 'ദ്വികിന്ദിത' എന്ന ആത്മകഥാംശമുള്ള നോവലിലെ വിവാദമായ വരികളാണ് തസ്ലീമ ഒഴിവാക്കുന്നത്.
1980 ല്‍ ബംഗ്ലാദേശില്‍ പട്ടാളം മതേതരത്വത്തിന് ഭീഷണിയിലായ രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മയിലാണ് നോവല്‍ എഴുതിയത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല നോവല്‍ എഴുതിയതെന്നും തസ്ലീമ പറഞ്ഞു.
എങ്കിലും കുറച്ചാളുകള്‍ക്ക് അതില്‍ എതിര്‍പ്പുള്ള കൊണ്ടാണ് താന്‍ അത് പിന്‍വലിക്കുന്നതെന്നും തസ്ലീമ പറഞ്ഞു. ഇതോടെ ഇവിടെ സമാധനമായി ജീവിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി തസ്ലീമ പറഞ്ഞു.
ലജ്ജ എന്ന നോവലിലെയും ആത്മകഥയിലെയും ചില പരാമര്‍ശങ്ങള്‍ എടുത്തുകാണിച്ചാണ് ബംഗ്ലാദേശില്‍ തസ്ലിമയ്ക്കെതിരെ ഫത് വ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications