ടൂറിസ്റ്റ് വനിതയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
ആഗ്ര: തലസ്ഥാനത്ത് വനോദസഞ്ചാര നഗരിയില്‍ വനിതാ വിനോദസഞ്ചാരിയ്ക്കുനേരെ വീണ്ടും ആക്രമണം. ഒരു റഷ്യന്‍ സ്വദേശിയായ വനിതയ്ക്കെതിരെയാണ് ഇത്തവണ ക്രൂരമായ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ ആള്‍ ഇവരുടെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
ബുധനാഴ്‌ച രാത്രി ഹോട്ടല്‍മുറിയില്‍ നിന്നും രാത്രിഭക്ഷണം കഴിയ്‌ക്കാനായി പുറത്തിറങ്ങിയ കത്രിന(35)നെയാണ് മോട്ടോര്‍ സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ അജ്ഞനാണ് ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കത്രിന ആശുപത്രിയില്‍ ചികിത്സയിലാണ്. കൂട്ടുകാരി മാസിബയ്‌ക്കൊപ്പം കത്രിന ആഗ്രയിലെ സര്‍ദാര്‍ ഏരിയയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആദ്യം ഇയാള്‍ സ്ത്രീകള്‍ക്കെതിരെ വെടിയുതിര്‍ത്തു എന്നാല്‍ അത് ലക്ഷ്യം തെറ്റിയതിനെത്തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്.
കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം ആക്രമണം നടന്നതെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. സംഭവത്തിനിടെ കത്രീനയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആഗ്ര പൊലീസ് അന്വേഷണമാരംഭിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications