Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാന ജില്ല പിണറായി നേടും

തിരുവനന്തപുരം : സിപിഎമ്മിലെ വിഎസ് ഗ്രൂപ്പിന്റെ ശക്തിദുര്‍ഗമായിരുന്ന തിരുവനന്തപുരം ജില്ല ഇക്കുറി ഔദ്യോഗിക പക്ഷം നേടുമെന്ന് ഉറപ്പായി. ഔദ്യോഗികപക്ഷത്തിന്റെ പ്രമുഖനായ നേതാവും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായ കടകംപളളി സുരേന്ദ്രനായിരിക്കും പുതിയ ജില്ലാ സെക്രട്ടറി. ഡിസംബര്‍ 25, 26, 27 തീയതികളിലാണ് ജില്ലാ സമ്മേളനം.

നവംബര്‍ 30 വെളളിയാഴ്ച നടന്ന വെഞ്ഞാറമൂട് ഏരിയാ സമ്മേളനത്തിലും ഔദ്യോഗിക പക്ഷം വിജയിച്ചതോടെയാണ് തലസ്ഥാന ജില്ല ഈ വിഭാഗം നേടുമെന്ന കാര്യം ഉറപ്പായത്. വെഞ്ഞാറമൂട് ഏരിയയില്‍ നിന്നുളള ജില്ലാ സമ്മേളന പ്രതിനിധികളില്‍ ഔദ്യോഗികവിഭാഗത്തിന് മൃഗീയ ആധിപത്യമാണുളളത്.

ബഹളം മൂലം വോട്ടെടുപ്പ് തടഞ്ഞു വെച്ച ചാല ഏരിയാ സമ്മേളനത്തിലും ഔദ്യോഗിക ഗ്രൂപ്പിനാണ് മുന്‍തൂക്കം. വിഎസ് പക്ഷത്തിന്റെ അഭിമാനമായിരുന്ന എസ് സുശീലന്‍ ഏരിയാ കമ്മിറ്റിയിലേയ്ക്കും ജില്ലാ സമ്മേളന പ്രതിനിധി പട്ടികയിലേയ്ക്കും നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായാണ് അറിവ്. എന്നാല്‍ രണ്ടോ മൂന്നോ വിഎസ് പക്ഷക്കാര്‍ വിജയിക്കാനിടയുണ്ടെന്നും അറിയുന്നു. ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് വോട്ടെണ്ണല്‍ എന്നു നടത്തണമെന്ന് തീരുമാനിക്കും.

സമ്മേളനം നിര്‍ത്തി വെച്ചിരിക്കുന്ന കഴക്കൂട്ടം ഏരിയയിലും സ്ഥിതി വ്യത്യസ്തമല്ല. ഔദ്യോഗിക ഗ്രൂപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ പ്രധാനികളില്‍ ഒരാളായ കടകംപളളി സുരേന്ദ്രനെ എതിര്‍പക്ഷം കാലുവാരി തോല്‍പ്പിച്ച മണ്ഡലമാണിത്. അതിന്റെ പകയോടെ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയ കടകംപളളി എതിര്‍ഗ്രൂപ്പുകാരെ മുഴുവന്‍ വെട്ടിനിരത്തിയെന്നാണ് അറിയുന്നത്.

കടകംപളളിയെ തോല്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ചതായി ആരോപിക്കപ്പെടുന്ന കാട്ടായിക്കോണം അരവിന്ദനെ കഴക്കൂട്ടം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദനെ പ്രതിഷ്ഠിക്കാനുളള നീക്കം വിജയിച്ചതായി അറിയുന്നു. സമ്മേളനം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിനിധികളെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

സമ്മേളനം പൂര്‍ത്തിയായ ഏരിയാ കമ്മിറ്റികളില്‍ നെയ്യാറ്റിന്‍കര, നേമം, നെടുമങ്ങാട്, കാട്ടാക്കട, വഞ്ചിയൂര്‍ ഏരിയകളാണ് വിഎസിനൊപ്പമുളളത്. വര്‍ക്കല, കിളിമാനൂര്‍, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍, കോവളം, പാറശാല, വിതുര, വെഞ്ഞാറമൂട് ഏരിയകള്‍ ഔദ്യോഗിക പക്ഷം തൂത്തുവാരി. കാട്ടാക്കട ഏരിയയിലും ചില ജില്ലാ സമ്മേളന പ്രതിനിധികളെ വിജയിപ്പിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങള്‍ സമ്പൂര്‍ണമായി പരാജയമടഞ്ഞത് നെടുമങ്ങാട് ഏരിയയിലാണ്. പ്രതിനിധികളെ അങ്കമാലിക്കടുത്ത് ടൂറിസ്റ്റ് റിസോര്‍ട്ടില്‍ പാര്‍പ്പിച്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും എതിര്‍പക്ഷം ചെലവിട്ട തൂക കൂടുതലായതിനാല്‍ അന്തിമ നിമിഷത്തില്‍ പരാജയം സമ്മതിക്കേണ്ടി വന്നു.

ഇതൊഴിച്ചാല്‍ ജില്ല പിടിച്ചെടുക്കാനുളള ഔദ്യോഗിക പക്ഷത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ തിരുവനന്തപുരം ജില്ലയില്‍ സമ്പൂര്‍ണ വിജയം കണ്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+