Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന് നേതാക്കളെ കണ്ടു, തീരുമാനം ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചുപോകുന്നത്‌ സംബന്ധിച്ച്‌ ഒരാഴ്‌ചക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന്‌ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം കരുണാകരന്‍ അറിയിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിത്തന്നെ തിരിച്ചുപോക്ക്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റുമായി ബന്ധപ്പെടുമെന്നും കരുണാകരന്‍ പറഞ്ഞു.

എന്‍സിപി വിട്ട്‌ കരുണാകരനൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങാന്‍ തയ്യാറായി കൂടുതല്‍ എന്‍സിപി നേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളെല്ലാം കരുണാകരനുള്ള പിന്തുണ വ്യക്തമാക്കിക്കൊണ്ട്‌ എന്‍സിപിയില്‍ നിന്നും കൂട്ടമായി രാജിവെയ്‌ക്കാന്‍ തുടങ്ങി.

കരുണാകരന്റെ തിരുവനന്തപുരത്തെ വസതിയിലാണ്‌ ചര്‍ച്ചകള്‍ നടന്നത്‌. കരുണാകരന്റെ രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നതായി യോഗം പ്രമേയം പാസാക്കി.

എന്‍സിപി ശനിയാഴ്‌ച നടത്തുന്ന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്‍സിപി വൈസ്‌ പ്രസിഡന്റ്‌ കോടോത്ത്‌ ഗോവിന്ദര്‍നായരുടെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കളാണ്‌ കരുണാകരനൊപ്പം ചേരുന്നത്‌. ഇവരുമായാണ്‌ കരുണാകരന്‍ ചര്‍ച്ച നടത്തിയത്‌. കോടോത്ത്‌ നേരത്തേ തന്നെ എന്‍സിപി വിടുകയും രാജിക്കത്ത്‌ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.

കോടോത്ത്ഗോവിന്ദന്‍നായര്‍, എം.ടി പദ്മ, എന്‍.പീതാംബരക്കുറുപ്പ്‌, എന്‍.വേണുഗോപാല്‍, എം.ആര്‍ രഘുചന്ദ്രബാല്‍, എം.വി മാണി, എറണാകുളം ജില്ലാ പ്രസിഡന്റ്‌ വര്‍ഗീസ്‌ മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കൊടുമണ്‍ ഗോപിനാഥന്‍ നായര്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പാര്‍ട്ടി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ബാബുതോമസ്‌, കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ സാദിരിക്കോയ, കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ മഹേന്ദ്രപ്രതാപ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിട്ടുണ്ടെന്ന്‌ കരുണാകരനോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

എന്നാല്‍, ഇവര്‍ കരുണാകരനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്‌. എം.പി ഗംഗാധരന്‍, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരൊഴികെ മിക്ക നേതാക്കളും കരുണാകരനൊപ്പമെ ത്തിയെന്നാണു റിപ്പോര്‍ട്ട്‌.

കോടോത്ത്‌ ഗോവിന്ദന്‍ നായര്‍ക്ക് പുറമെ എന്‍വൈസി സംസ്ഥാന പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, കെ. കരുണാകരന്‍ പിളള, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ എന്‍സിപിയില്‍ നിന്നു രാജിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+