സാറാ ജോസഫ് അഹങ്കാരിയാണെന്ന് മന്ത്രി സുധാകരന്‍
തിരുവനന്തപുരം: സാറാജോസഫ് ധിക്കാരിയാണെന്നും അവര്‍ക്ക് അഹങ്കാരം കുറച്ച് കൂടുതലാണെന്നും മന്ത്രി ജി. സുധാകരന്‍. അവര്‍ വലിയ സാഹിത്യകാരിയാണെന്ന് താന്‍ അഭിപ്രായപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
എനിയ്‌ക്ക് അവരോട് വിരോധമില്ല. അവരെ ഞാനൊന്നും പറഞ്ഞിട്ടില്ല. അവരാണ് പറഞ്ഞത്. അക്കാര്യം നമ്മളെല്ലാം മാധ്യമങ്ങളില്‍ കണ്ടതാണല്ലോ. അവര്‍ വെറുതെ രാഷ്ട്രീയം കളിയ്‌ക്കുകയാണ് - സുധാകരന്‍ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ മകനെയും മകളെയും എന്തിനാണ് അവരിങ്ങനെ ആക്ഷേപിക്കുന്നത്. അവരും ഒരു സ്‌ത്രീയല്ലേ. സ്വന്തം മകന്റെ അമേരിക്കന്‍ ബന്ധത്തെക്കുറിച്ച് വാര്‍ത്ത വന്നിട്ട് അവര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. അവര്‍ മറ്റുള്ളവരെ ആക്രമിക്കുകയാണ്. എന്നിട്ട് അവരെ ആക്രമിച്ചെന്ന് ആരോപണം ഉന്നയിക്കും- സുധാകരന്‍ പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍കുട്ടി അനുസ്‌മരണപരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ തന്നെ ഒരു ചട്ടമ്പിയായിട്ടാണ് ചിത്രീകരിയ്‌ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഞാന്‍ ചട്ടമ്പിയാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. ഞാന്‍ മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്നതായിട്ടാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രീകരിയ്‌ക്കുന്നത്. എന്നാല്‍ വെള്ളത്തില്‍ നടക്കുമ്പോള്‍ മാത്രമേ ഞാന്‍ മുണ്ട് മടക്കിക്കുത്താറുള്ളു. ബനിയന്‍ ധരിയ്‌ക്കുന്ന നേതാവാണ് ഞാന്‍. പ്രൊഫസര്‍മാരുള്‍പ്പെടെ പലരും അത് ധരിക്കാറില്ല.
മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായ ഗോപീകൃഷ്‌ണനാണ് എന്നെക്കുറിച്ച് കൂടുതല്‍ കാര്‍ട്ടൂണുകള്‍ വരയ്‌ക്കാറുള്ളത്. മാസത്തില്‍ മൂന്നെണ്ണമെങ്കിലും കാണും എനിയ്‌ക്കിതില്‍ പരാതിയില്ല. കാരണം വസ്‌തുനിഷ്ടമായി വിമര്‍ശിക്കുന്നവരോട് എനിയ്‌ക്ക് ബഹുമാനമാണ്- അദ്ദേഹം പറഞ്ഞു.
ഞാന്‍ മന്ത്രിയായിട്ട് 18മാസം മാത്രമേ ആയിട്ടുള്ളു. പക്ഷേ ഇതിനകം ആറുനിയമങ്ങള്‍ കൊണ്ടുവന്നു. അത് ചില്ലറക്കാര്യമല്ല. ഇതിനെയൊക്കെ വിലയിരുത്തുകയും വിമര്‍ശിക്കുകയുമാണ് വിമര്‍ശകര്‍ ചെയ്യേണ്ടത്- അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications