Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ തിരികെച്ചെന്നാല്‍ കോണ്‍ഗ്രസില്‍ പോര്‌ മുറുകമെന്ന്‌ മുരളി

ഹരിപ്പാട്: കെ. കരുണാകരന്‍ തിരിച്ചുചെന്നാല്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര്‌ പഴയതിനേക്കാള്‍ രൂക്ഷമാകുമെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍. കോണ്‍ഗ്രസ്സില്‍ പോര്‌ മുറുകുന്നത്‌ എന്‍സിപിയ്‌ക്ക്‌ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരന്‍ കോണ്‍ഗ്രസ്സിലേയ്‌ക്ക്‌ പോകുന്നതിലും നല്ലത്‌ വീട്ടിലിരിക്കുന്നതാണ്‌. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. പാര്‍ട്ടി വിട്ട്‌ പോകുന്നവരെ ചീത്ത വിളിക്കുന്ന സ്വഭാവം എന്‍സിപിയ്‌ക്കില്ല. പകരം കെട്ടിപ്പുണര്‍ന്ന്‌ യാത്രയയയ്‌ക്കും. ഗുരുതുല്യരാണെങ്കില്‍ കാലില്‍തൊട്ടുവന്ദിച്ച്‌ യാത്രയാക്കും. അച്ഛനെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ആഗ്രഹിക്കന്നില്ല.

കരുണാകരനെതിരെ എന്‍സിപി നടപടിയെടുക്കില്ല. കോണ്‍ഗ്രസ്സിലായിരുന്നപ്പോള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിപോലും കരുണാകരനെതിരെ നടപടിയെടുത്തിട്ടില്ല- മുരളി പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ എത്തിയാല്‍ അദ്ദേഹം അപമാനിതനാവുമെന്നതില്‍ സംശയമില്ല. അതുവേണോയെന്ന്‌ തീരുമാനിക്കേണ്ടത്‌ അദ്ദേഹമാണ്‌. കരുണാകരന്‍ വീട്ടില്‍ നടത്തിയ യോഗത്തില്‍ പ്രസക്തിയില്ല. ആ യോഗത്തിന്‌ പോയവര്‍ മറുപടി നല്‍കേണ്ടിവരും. എന്‍സിപി സംസ്ഥാന നിര്‍വ്വാഹകസമിതിയോഗത്തില്‍ ബാക്കികാര്യങ്ങള്‍ തീരുമാനിയ്‌ക്കും- മുരളി അറിയിച്ചു.

എന്‍സിപി നിയോജകമണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ പങ്കെടുത്തവരെ പുറത്താക്കി

കെ. കരുണാകരന്‍ തിരുവനന്തപുരത്ത്‌ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മൂന്ന്‌ എന്‍സിപി നേതാക്കളെ കെ. മുരളീധരന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആദിക്കാട്‌ ഗിരീഷ്‌, അന്‍സാര്‍ റഹീം, നീരൊഴുക്കില്‍ സാബു എന്നിവരെയാണ്‌ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്‌. തിരുവനന്തപുരത്ത്‌ കരുണാകരന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത്‌ നിമിഷങ്ങള്‍ക്കകം തന്നെ ഇവരെ പുറത്താക്കിയതാണ്‌ മുരളീധരന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഗുരുതരമായ അച്ചടക്കലംഘനത്തിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ്‌ ഇവരെ പുറത്താക്കിയതെന്ന്‌ മുരളീധരന്‍ വിശദീകരണം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+