എയ്‌ഡ്‌സ് ബോധവത്‌കരണ സന്ദേശവുമായി റെഡ് റിബണ്‍
ദില്ലി: എയ്‌ഡ്‌സ് ബോധവത്‌കരണ സന്ദേശം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ റെയില്‍വെ പ്രത്യേകമായി സംവിധാനം ചെയ്‌ത റെഡ് റിബണ്‍ എക്‌സ്‌പ്രസ് യാത്രയാരംഭിച്ചു.
യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയാണ് റെഡ് റിബണ്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തത്. എയ്‌ഡ്‌സിനെതിരയുള്ള യുദ്ധത്തില്‍ തീര്‍ച്ചയായും വിജയം കൈവരിക്കണമെന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.
എയ്‌ഡ്‌സ് പ്രതിരോധ സംവിധാനങ്ങളെപ്പറ്റയും എയ്‌ഡ്‌സ് ബാധിതരായവരോടുള്ള അവഗണനയ്‌ക്കുമെതിരായും ജനങ്ങളെ ബോധവത്‌കരിക്കുന്നതിനാണ് റെഡ് റിബണിന്റെ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്.
ഒരു കൊല്ലം നീണ്ടു നില്‌ക്കുന്ന റെഡ് റിബണിന്റെ യാത്രയില്‍ 27000 കിലോമീറ്ററോളം സഞ്ചരിയ്‌്‌ക്കും.
ഇന്ത്യയിലെ 50000 ഗ്രാമങ്ങളില്‍ എയ്‌ഡ്‌സ് ബോധവത്‌കരണം എത്തിക്കാന്‍ ഈ യാത്രയിലൂടെ കഴിയും. ട്രെയിനിനോടൊപ്പം കൊണ്ടു പോകുന്ന രണ്ട് പ്രദര്‍ശന ബസുകളുടെ സഹായത്തോടെ റെഡ് റിബണ്‍ കടന്നു പോകുന്ന റെയില്‍പ്പാതയ്‌ക്ക് സമീപമുള്ള ഗ്രാമങ്ങളലും സന്ദേശമെത്തിക്കാന്‍ സാധിയ്ക്കും.
ഇതു പോലുള്ള തീവണ്ടികള്‍ കൂടുതല്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.












Click it and Unblock the Notifications