തൂത്തന്പാറ കേസില്‍ വനംവകുപ്പിന് വിജയം
പാലക്കാട് കേസുകള്‍ ജയിക്കാനറിയുമെന്ന് വനം വകുപ്പ് തെളിയിക്കുന്നു.
പാട്ട ഭൂമി ഏറ്റെടുത്ത വനംവകുപ്പ് നടപടിയ്ക്കെതിരെ പൊബ്സണ്‍ ഗ്രൂപ്പ് നല്കിയ ഹര്‍ജി പാലക്കാട് പ്രിന്‍സിപ്പല്‍ സബ് കോടതി തള്ളി.
പാട്ടക്കാലവധി തീര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പോബ്സണ്‍ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന തൂത്തന്പാറ എസ്റ്റേറ്റ് ഏറ്റെടുത്തത്. എന്നാല്‍ സര്‍ക്കാരിന്‍റെ നടപടി ശരിയല്ലെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമായിരുന്നെന്ന പോബ്സന്‍റെ വാദമാണ് കോടതി തള്ളിയത്.
പാട്ടക്കാലവധി പൂര്‍ത്തിയാക്കിയ ഭൂമി വേണമെങ്കില്‍ ബലപ്രയോഗത്തോടെ തന്നെ ഏറ്റെടുക്കാമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്.
വനംവകുപ്പിനെതിരെ നിരവധി വാദങ്ങളുമായാണ് പോബ്സണ്‍ ഗ്രൂപ്പ് കോടതിയിലെത്തി. ഇതിനു വേണ്ടി അവര്‍ നിരവധി രേഖകളും കോടിതിയില്‍ ഹാജരാക്കി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം കാര്യമെന്ന പോലെ കേസിനു വേണ്ടി വാദിച്ചപ്പോള്‍ ചിത്രം മാറി മറിയുകയായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേസ് നടത്തിപ്പിലെ വനംവകുപ്പിന്‍റെ വീഴ്ചകള്‍ വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. കോടിതിയിലെത്തുന്ന മിക്കവാറും കേസുകളില്‍ പരാജയം വനംവകുപ്പിനോടൊപ്പമായിരുന്നു. വനം വകുപ്പിനു വേണ്ടി ഗവ. പ്ലീഡര്‍ അഡ്വ. വിനോദ് , കെ. കൈനാട്ട് എന്നിവര്‍ ഹാജരായി.












Click it and Unblock the Notifications