കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മനുഷ്യബോംബിന്റെ അവസാന നിമിഷങ്ങള്‍

  • By Staff
Google Oneindia Malayalam News

Last moment of a suicide bomberകൊളംബോ: സര്‍ക്കാര്‍ ഓഫീസില്‍ ബോംബ്‌ വെയ്‌ക്കാനെത്തിയ വനിതാ മനുഷ്യബോംബിന്റെ വീഡിയോ ചിത്രങ്ങള്‍ കൊളംബോ സുരക്ഷാ ഏജന്‍സി പുറത്തുവിട്ടു.

മനുഷ്യബോംബായി നിയോഗിക്കപ്പെട്ട സുജാത വാഗവനം എന്ന ഇരുപത്തിനാലുകാരിയുടെ ചിത്രങ്ങളാണ്‌ സുരക്ഷാ ഏജന്‍സി വെള്ളിയാഴ്‌ച പുറത്തുവിട്ടത്‌.

ബുധനാഴ്‌ച അടിവസ്‌ത്രത്തിനുള്ളില്‍ ബോംബുമായാണ്‌ സുജാത സാമൂഹ്യ ക്ഷേമമന്ത്രിയുടെ ഓഫീസിലെത്തി സ്‌ഫോടനം നടത്തിയത്‌. തിരക്കേറിയ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ശരീരത്തില്‍ ബോംബുമായി തീര്‍ത്തും ശാന്തയായിട്ടാണ്‌ സുജാതയെ കാണപ്പെട്ടത്‌.

യഥാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ മന്ത്രി ഡഗ്ലസ്‌ ദേവാനന്ദയെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ്‌ സുജാതയെ മനുഷ്യബോംബായി അദ്ദേഹത്തിന്റെ ഓഫീസിലേയ്‌ക്ക്‌ അയച്ചത്‌. ബുധനാഴ്‌ച മന്ത്രി പൊതുജനങ്ങളില്‍ നിന്നും നേരിട്ട്‌ പരാതി വാങ്ങുമെന്ന്‌ അറിയിച്ച ദിവസമായിരുന്നു. ഇതിനായി ഒട്ടേറെപ്പേര്‍ ഓഫീസില്‍ എത്തുകയും ചെയ്‌തിരുന്നു. അവരില്‍ ഒരാളായാണ്‌ സുജാതയും എത്തിയത്‌.

പൊട്ടിച്ചിതറുന്നതിന്‌ മുമ്പുള്ള ഒരു മനുഷ്യബോംബിന്റെ അവസാനനിമിഷങ്ങള്‍ എന്നനിലയ്‌ക്ക്‌ ഈ വീഡിയോ അപൂര്‍വ്വമാണെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.

ക്യാമറയില്‍ പതിഞ്ഞ ഭാഗങ്ങള്‍

മഞ്ഞസാരിയും വെള്ള ഷോളും ധരിച്ച്‌ സുജാത എത്തി. വളരെ ക്ഷമയോടെയും സാവധാനത്തിലും നടന്ന്‌ അവര്‍ ഓഫീസിനുള്ളിലെ കാത്തിരിപ്പുമുറിയില്‍ വന്നിരിയ്‌ക്കുന്നു. മന്ത്രിയെക്കാണുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ സഹായി സ്‌റ്റീഫന്‍ പെരിസുമായി സുജാത സംസാരിയ്‌ക്കുന്നു.

അതിനിടെ മറ്റ്‌ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും സംസാരത്തില്‍ ഇടപെടുന്നു. തുടര്‍ന്ന്‌ മന്ത്രിയെക്കാണുന്നതിന്‌ മുമ്പുള്ള സുരക്ഷാ പരിശോധനയ്‌ക്കായി മാറിയിരിക്കാന്‍ പെരിസ്‌ സുജാതയോട്‌ ആംഗ്യം കാണിക്കുന്നു. ഉടന്‍ സുജാത പെരിസിന്‌ നേരെ എഴുന്നേറ്റ്‌ നില്‍ക്കുകയും വലതുകയ്യുയര്‍ത്ത്‌ ചുമലില്‍ നിന്നും എന്തോവലിയ്‌ക്കുകയും സ്‌ഫോടനം നടക്കുകയും ചെയ്യുന്നു.

സ്‌ഫോടനത്തില്‍ പെരിസും സുജാതയും കൊല്ലപ്പെട്ടു. ആളുകളില്‍ തീയും പുകയും നിറഞ്ഞ മുറിയില്‍ നിന്നും ചിതറിയോടി, ചിലര്‍ ഓടുന്നതിനിടെ നിലത്തുവീണു- ഇത്രയും ഭാഗങ്ങള്‍ വീഡിയോയില്‍ വളരെ വ്യക്തമാണ്‌.

അവസാനത്തെ സുരക്ഷാപരിശോധനക്കിടെ പിടിക്കപ്പെടുമെന്ന്‌ ഭയമുണ്ടായപ്പോഴാണ്‌ അവര്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചത്‌. എനിയ്‌ക്ക്‌ ഈ സംഭവത്തില്‍ അതിശയം തോന്നുന്നില്ല. ഇനിയും ഇത്തരം ശ്രമങ്ങള്‍ നടന്നേയ്‌ക്കും- സുജാതയുടെ യഥാര്‍ത്ഥ ലക്ഷ്യമായിരുന്ന ദേവാനന്ദ പറയുന്നു.

തമിഴ്‌ രാഷ്ട്രീയക്കാരനായ ദേവാനന്ദ എല്‍ഡിടിയുടെ മുഖ്യശത്രുക്കളില്‍ ഒരാളാണ്‌. ഇതുവരെ പത്തോളം ശ്രമങ്ങളാണ്‌ ഇദ്ദേഹത്തെ വധിക്കാനായി പുലികള്‍ നടത്തിയിരിക്കുന്നത്‌. ഈ ശ്രമങ്ങളിലൊക്കെയായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഈഴം പീപ്പിള്‍സ്‌ ഡമോക്രാറ്റികിലെ എഴുപതോളം അംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

സുജാത എത്തിയപ്പോള്‍ത്തന്നെ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ ശ്രദ്ധിച്ചിരുന്നവത്രേ. കാരണം അവര്‍ മുന്‍കൂട്ടി സന്ദര്‍ശനാനുമതി വാങ്ങുകയോ അവിടെയെത്തിയ മറ്റുള്ളവരെപ്പോലെ കയ്യില്‍ തിരിച്ചറിയല്‍ സംബന്ധിച്ച രേഖകള്‍ കരുതുകയോ ചെയ്‌തിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X