ബാംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണ നന്ദിഗ്രാം സന്ദര്‍ശിയ്‌ക്കുന്നു.
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധി ഇന്ന് നന്ദിഗ്രാം സന്ദര്‍ശിയ്‌ക്കും.
ബംഗാളിലെ ഉന്നത സിപിഎം നേതാക്കള്‍ ഗവര്‍ണറെ വിമര്‍ശിച്ച സാഹചര്യത്തിലാണ് ഗോപാല്‍കൃഷ്‌ണയുടെ നന്ദിഗ്രാം സന്ദര്‍ശിക്കുന്നത്. സിപിഎം നന്ദിഗ്രാം തിരിച്ചു പിടിച്ച സംഭവത്തെ ഗോപാല്‍കൃഷ്‌ണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നന്ദിഗ്രാം ഒരു യുദ്ധക്കളമായി മാറിയെന്നാണ് ഗോപാല്‍കൃഷ്‌ണ അഭിപ്രായപ്പെട്ടത്.
ഇതിന് മറുപടിയായി സിപിഎം നേതാക്കള്‍ ഗവര്‍ണറുടെ നടപടി സംസ്ഥാന സര്‍ക്കാരിന് മേലുള്ള കടന്നു കയറ്റവും പ്രസ്‌താവനകള്‍ തീര്‍ത്തും അനാവശ്യവുമെന്നായിരുന്നു.












Click it and Unblock the Notifications