Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും: സുധീരന്‍

തിരുവനന്തപുരം: കെ. കരുണാകരന്‍ മടങ്ങിവരുന്നത്‌ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന്‌ വി.എം സുധീരന്‍. കോണ്‍ഗ്രസിലേക്ക്‌ തിരിച്ചുവന്നാല്‍ കരുണാകരന്‍ അപമാനിതനാകുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സുധീരന്‍ പറഞ്ഞു.

ലീഡറുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം വൈകില്ലെന്നാണ്‌ കരുതുന്നത്‌. കോണ്‍ഗ്രസ്‌ ഒരു മഹത്തായ പ്രസ്ഥാനമാണ്‌. പലകാലത്തായി കോണ്‍ഗ്രസ്സ്‌ വിട്ടുപോയവരെല്ലാം പലപ്പോഴായി തിരിച്ചെത്തിയിട്ടുണ്ട്‌. എല്ലാവരെയും സ്വീകരിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസ്സിന്റേത്‌- സുധീരന്‍ പറഞ്ഞു.

ലീഡര്‍ മടങ്ങിവരുന്നതിനെ കോണ്‍ഗ്രസ്‌ നേതാക്കളൊന്നും എതിര്‍ക്കാനിടയില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഗ്രൂപ്പുകളിയില്ല. ഈരീതിയില്‍ ശക്തമായി മുന്നോട്ടുപോകാന്‍ കരുണാകരന്‍രെ വരവ്‌ സഹായിക്കും- അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+