കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിയാല്‍ തിരിച്ചുതല്ലുന്നത്‌ കമ്യൂണിസ്റ്റ്‌ പാരമ്പര്യം: വെളിയം ഭാര്‍ഗവന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിപ്രവര്‍ത്തകരെ പൊലീസ്‌ തല്ലിയാല്‍ അവരെ തിരിച്ചുതല്ലുന്ന കാര്യം അലോചിക്കേണ്ടിവരുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

കുത്തകക്കമ്പനികള്‍ ചില്ലറവില്‍പ്പന രംഗത്ത്‌ പ്രവേശിക്കുന്നതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ശേഷം ജയില്‍ മോചിതരായ എഐവൈഎഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കിയ സ്വീകരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വെളിയും.

സമരം ചെയ്യുന്നവരെ ആക്രമിക്കുന്ന പൊലീസ്‌ സ്വഭാവം അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. തല്ലിയാല്‍ തിരിച്ചുതല്ലുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാരമ്പര്യം ഇപ്പോള്‍ അത്‌ ചെയ്യേണ്ട കാലമല്ല അതുകൊണ്ട്‌ ചെയ്യുന്നില്ല.

സമരം കഴിഞ്ഞു പോയ വനിതാ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി കൈപിടിച്ച്‌ തിരിച്ച വനിതാ പൊലീസുകാര്‍ക്ക്‌ അഹങ്കാരമാണ്‌.അതിനെ പ്രതിരോധിച്ചതിനാണ്‌ പൊലീസുകാരെ ആക്രമിച്ചെന്ന്‌ പറഞ്ഞത്‌. ഇത്തരക്കാര്‍ക്ക്‌ തല്ലുകിട്ടേണ്ടതാണ്‌.

പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്യാന്‍ പൊലീസ്‌ ടി.വി തോമസ്‌ സ്‌മാരക മന്ദിരത്തില്‍ കയറി. പാര്‍ട്ടി ഓഫീസില്‍ കയറിയ പൊലിസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല- വെളിയം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X