Get Updates
Get notified of breaking news, exclusive insights, and must-see stories!

വയാഗ്ര നല്‍കി സ്ഥാനാര്‍ത്ഥി വോട്ടുവാങ്ങുന്നു

ബാങ്കോക്ക്‌: വോട്ട്‌ വാങ്ങുകയെന്നത്‌ തായ്‌ ലാന്റ്‌ രാഷ്ട്രീത്തില്‍ പുതുമയുള്ള കാര്യമല്ല. പണം കൊടുത്തും വാഗ്‌ദാനം ചെയ്‌തു തായ്‌ലാന്റിലെ രാഷ്ട്രീയക്കാര്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാറുണ്ട്‌.

എന്നാല്‍ ഡിസംബറില്‍ നടക്കുന്ന തായ്‌ തിരഞ്ഞെടുപ്പില്‍ ഒരു മത്സരാര്‍ത്ഥി വോട്ടര്‍മാര്‍ക്ക്‌ വയാഗ്ര ഗുളികകള്‍ നല്‍കിയാണ്‌ വോട്ട്‌ വാങ്ങുന്നതെന്ന്‌ ആരോപണമുയര്‍ന്നിരിക്കുകയാണ്‌. ഈ മത്സരാര്‍ത്ഥിയുടെ എതിര്‍പ്പാര്‍ട്ടിയുടെ പ്രചാരകനാണ്‌ വോട്ടിനായി വയാഗ്രവിതരണം നടക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്‌്‌.

പാത്തം തായ്‌ മേഖലയിലാണത്രേ വോട്ടിനായി വയാഗ്ര വിതരണം നടത്തുന്നത്‌. ഇയാളുടെ പേര്‌ കണ്ടുപിടിക്കാന്‍ ആരോപണം നടത്തിയ പീപ്പിള്‍ പവര്‍ പാര്‍ട്ടി പ്രചാരകന്‍ സയന്‍ നോപ്‌ചയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല.

ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുന്നതാണ്‌ വയാഗ്ര ഗുളികകള്‍. മുതിര്‍ന്ന പുരുഷവോട്ടര്‍മാര്‍ക്കാണ്‌ ഇത്‌ വിതരണം ചെയ്യുന്നത്‌. പ്രശസ്‌തിയും വോട്ടും നേടാനാണ്‌ സ്ഥാനാര്‍ത്ഥി വയാഗ്ര ഗുളികകള്‍ വിതരണം ചെയ്യുന്നത്‌- സയന്‍ ആരോപിക്കുന്നു.

വോട്ട്‌ വാങ്ങുന്നതും വില്‍ക്കുന്നതും തായ്‌ലാന്റില്‍ ഇപ്പോള്‍ നിയമപ്രകാരം പത്തുവര്‍ഷംവരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌. വോട്ട്‌ വാങ്ങുന്നയാളെയും നല്‍കുന്നയാളെയും ക്രമിനല്‍ക്കുറ്റം ചുമത്തി അറസ്‌റ്റുചെയ്യും. മാത്രമല്ല പിടിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+