വിവാഹത്തിനിടെ നടത്തിയ ആചാര വെടിയേറ്റ് മരണം
ഗോപാല്‍ഗഞ്ച്: വിവാഹത്തിനിടെ നടത്തിയ ആചാരവെടിയേറ്റ് സ്‌ത്രീമരിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ഹരിനാരായണ്‍ സിംഗിന്റെ മകള്‍ പ്രിയങ്കയുടെ വിവാഹദിനമാണ് സ്‌ത്രീയുടെ മരണത്തെത്തുടര്‍ന്ന് അലങ്കോലപ്പെട്ടത്.
വിവാഹച്ചടങ്ങിന്റെ ഭാഗമായി പ്രിയങ്കയുടെ ചേച്ചിയുടെ ഭര്‍ത്താവ് സഞ്ചയ് സിംഗ് വെടിമുഴക്കുന്നതിനിടെ വിവാഹച്ചടങ്ങിനെത്തിയ ഒരു സ്‌ത്രീയ്‌ക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഹരിനാരായണിന്റെ മരുമകന്റെ ഭാര്യ ഗീത സിംഗ്(40)ആണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്നയുടന്‍തന്നെ ഗീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഗീതയുടെ മരണത്തെത്തുടര്‍ന്ന് സഞ്‌ജയ് സിംഗ് ഒളിവില്‍പ്പോയി. ഹരിനാരായണ്‍ സിംഗിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications