Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം സമ്മേളനത്തോടെ വിഭാഗീയത അവസാനിക്കും: പിണറായി

കോട്ടയം: പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സിപിഎമ്മിലെ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വിഭാഗീയത സംബന്ധിച്ച്‌ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംഘടനാപരമായ കരുത്ത്‌ വര്‍ധിച്ചിട്ടുണ്ട്‌. അണികള്‍ ആഗ്രഹിച്ചത്‌ നടപ്പാക്കാന്‍ കോട്ടയം സമ്മേളനത്തിനായിട്ടുണ്ട്‌.

അവിടെ വിഭാഗീയത തലപൊക്കിയിട്ടില്ല. ഇനിയുള്ള സമ്മേളനങ്ങള്‍ കോട്ടയം സമ്മേളനത്തിന്റെ മാതൃകയിലായിരിക്കും. ദേശീയ തലത്തില്‍ സിപിഎമ്മിന്‌ യശസ്സ്‌ വര്‍ധിച്ചിട്ടുണ്ട്‌- പിണറായി പറഞ്ഞു.

ആദരണീയ സ്ഥാനങ്ങളിലില്‍ ഇരിക്കുന്നവര്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പറയാന്‍ പാടുള്ളുവെന്ന്‌ മതമേലധ്യക്ഷന്മാരെ ഉദ്ദേശിച്ച്‌ അദ്ദേഹം പറഞ്ഞു. കമ്യൂണിസം പടിക്കുപുറത്തു വച്ചിട്ട്‌ സഭയിലേയ്‌ക്ക്‌ വന്നാല്‍ മതിയെന്ന പുരോഹിതരുടെ പ്രസ്‌താവന നടപ്പാക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും പുരോഹിതന്‍മാര്‍ പറഞ്ഞിട്ടല്ല ജീവിതാനുഭവങ്ങള്‍ മൂലമാണ്‌ ജനങ്ങള്‍ കമ്യൂണിസം സ്വീകരിക്കുന്നത്‌. യുഡിഎഫ്‌ രാഷ്ട്രീയത്തിന്‌ വേണ്ടി പുരോഹിതന്മാര്‍ പ്രചാരകരാവരുത്‌. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും നല്ല പരിഗണന നല്‍കുന്ന പാര്ട്ടിയാണ് സിപിഎം. യുഡിഎഫിന് ന്യുനപക്ഷമെന്നത് വെറും വോട്ട് ബാങ്കാണ്.
ന്യുനപക്ഷവിഭാഗങ്ങളെ പാര്‍ട്ടിയ്ക്കെതിരെ തിരിക്കാന്‍ യുഡിഎഫ് ഗൂഡാലോചന നടത്തുകയാണ്. കമ്യൂണിസ്റ്റ്‌ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മറുപടി പറയും- പിണറായി വ്യക്തമാക്കി.

സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+