ഡോക്ടര്‍മാരുടെ സമരം; ഒത്തു തീര്‍പ്പിന് സാധ്യത?
കൊച്ചി: ശന്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം തീരാന്‍ സാധ്യത തെളിഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 കോടി രൂപയുടെ പ്രത്യേക അലവന്‍സ് സ്ഥിര സ്വഭാവത്തില്‍ നല്‌കിയാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ടു വച്ചിരിക്കുന്ന ഒത്തു തീര്‍പ്പ് വ്യവസ്ഥ.
അടുത്ത ശന്പള കമ്മീഷന്‍ വരുമ്പോള്‍ ഇപ്പോള്‍ നല്‌കുന്ന അലവന്‍സ് അതില്‍ ലയിക്കത്തക്ക വിധത്തിലായിരിക്കണം നടപ്പാക്കേണ്ടതെന്നും ഗവ. മെഡിക്കല്‍ കോളജ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ സമരത്തിലേര്‍പ്പെട്ട് ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കു തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രി ശ്രീമതി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ സമരം മൂലം പൊതുജനാരോഗ്യ കാര്യത്തില്‍ ഗവണ്‍മെന്റിന് വീ്‌ട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും അവര്‍ പറഞ്ഞു.
അതെ സമയം ഡോക്ടര്‍മാരുടെ കുറവ് മൂലം ശബരിമലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരില്ല. ആശുപത്രികളില്‍ കിടത്തി ചിക്‌സാ വിഭാഗത്തിലാണ് ഡോക്ടര്‍മാരുടെ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.












Click it and Unblock the Notifications