ചാനലുകള്‍ക്ക് സിപിഎമ്മിനെക്കുറിച്ച് ഒന്നുമറിയില്ല കോടിയേരി
വയനാട്: ടെലിവിഷന്‍ ചാനലുകള്‍ക്ക് സിപിഎമ്മനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
കോട്ടയത്ത് വി.എസ് പക്ഷം ആധിപത്യം നേടിയെന്ന് വാര്‍ത്തയുണ്ടാക്കുന്നവര്‍ തൊട്ടുപിറ്റേന്നുതന്നെ പിണറായി വിഭാഗത്തിന് മേധാവിത്തമെന്നും പറയുന്നു.
വയനാട്ടില്‍ പിണറായി പക്ഷത്തിന് ആധിപത്യം എന്നായിരുന്നു കഥ. എന്നാല്‍ ഇപ്പോള്‍ വി.എസ് പക്ഷം ആധിപത്യം പിടിച്ചെടുത്തെന്ന് അത് മാറ്റി- കോടിയേരി കുറ്റപ്പെടുത്തി.
കോട്ടയം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി ഒറ്റക്കെട്ടായി വീണ്ടും ശക്തിപ്പെടും. അപവാദപ്രചാരണം നടത്തുന്നവര്‍ നിരാശരാകും. കമ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരവേലകള്‍ക്കെല്ലാം കനത്ത മറുപടിയേകാന്‍ പാര്‍ട്ടി തയ്യാറെടുത്തുകഴിഞ്ഞു- അദ്ദേഹം പറഞ്ഞു. പനമരത്ത് നടന്ന സിപിഐ ജില്ലാ സമ്മേളന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത് സ്വന്തം അമ്മയായ സോണിയാ ഗാന്ധിയാണ്. അമ്മയും മകനും ചേര്‍ന്ന് കറക്കുകമ്പനിയാണ് കോണ്‍ഗ്ര, വെറും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. കോണ്‍ഗ്രസ്സിലെ ജനാധിപത്യവും ഇത്രമാത്രമേയുള്ളവെന്നും അദ്ദേഹം പരിഹസിച്ചു.












Click it and Unblock the Notifications