മാധ്യമങ്ങള്‍ വ്യാജവാര്‍ത്തയുണ്ടാക്കുന്നുവെന്ന് ബേബി
കാസര്‍കോട്: സിപിഎം സമ്മേളനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ മെനയുന്ന തിരക്കിലാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി.
വിഭാഗീയത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കോട്ടയം, വയനാട് ജില്ലാ സെക്രട്ടറിമാരെ തെരെഞ്ഞെടുത്തതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന് തെളിവാണ്.
വയനാട് ജില്ലാ സെക്രട്ടറി ശശീന്ദ്രന്‍ വി.എസ് അച്യുതാനന്ദന്‍ വിഭാഗമാണെന്നും കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ തോമസ് പിണറായി വിഭാഗക്കാരനാണെന്നും മാധ്യമങ്ങളെഴുതി.
പി.കെ ശശീന്ദ്രന്‍ വി.എസിന്‍റെ മാത്രമല്ല പിണറായി വിജയന്‍റെയും പ്രകാശകാരാട്ടിന്‍റെയും വിശ്വസ്തനാണ്. തോമസ് വി.എസ് അച്യുതാനന്ദന്‍റെ കൂടി വിശ്വസ്തനാണ്- അദ്ദേഹം പറഞ്ഞു
ഇത്തരം പ്രചാരവേലകള്‍ക്ക് മലപ്പുറം സമ്മേളനത്തില്‍ ഉണ്ടായത് പോലെ പൂര്‍ണ വിരാമം ഉണ്ടാകുമെന്നും എം.എ ബേബി പറഞ്ഞു.
സിപിഎമ്മിന്‍റെ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications