കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാറ്റിന്‍ അമേരിക്കയില്‍ ഇടതുപക്ഷത്തിന്‌ തിരിച്ചടി

  • By Staff
Google Oneindia Malayalam News

കാരക്കാസ്‌: തീവ്ര യുഎസ്‌ വിരുദ്ധനും ഇടതുപക്ഷ സഹയാത്രികനുമായ വെനിസ്വലേ പ്രസിഡന്റ്‌ ഹ്യൂഗോ ചാവേസ് ആദ്യമായി തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു.

ഭരണഘടന പരിഷ്‌കാരത്തിനായി ചാവേസ്‌ ഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ പ്രതിപക്ഷം നേടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ചാവേസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ പുറത്തു വന്നിട്ടുള്ളത്‌. ഒരാള്‍ക്ക്‌ രണ്ട്‌ പ്രാവിശ്യം മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂയെന്ന ഭരണഘടന നിബന്ധന പരിഷ്‌കരിക്കുന്ന കാര്യവും ഇന്നലെ നടന്ന റഫറണ്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ചാവേസിന്‌ 2012 ഓടെ പ്രസിഡന്റ്‌ പദവിയില്‍ നിന്നും ഒഴിയേണ്ടതായി വരും.

ഇതു കൂടാതെ തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ നിന്നും ആറു മണിക്കൂറാക്കുക, വോട്ടിഗ്‌ പ്രായം 18 ല്‍ നിന്നും 16 വയസായി കുറയ്‌ക്കുക എന്നിങ്ങനെ ഒട്ടേറെ പരിഷ്‌കരണങ്ങളാണ ‌ചാവേസ്‌ ഹിതപരിശോധനയില്‍ മുന്നോട്ടു വച്ചിരുന്നത്‌.

ലാറ്റിനമേരിക്കയിലെ യുഎസ്‌ വിരുദ്ധ നേതാക്കാളില്‍ പ്രമുഖനായ ഹ്യൂഗോ ചാവേസിന്റെ തോല്‍വി ഇടതുപക്ഷത്തിനേറ്റ തോല്‍വിയായാണ്‌ രാഷ്ട്രീയ വിദഗ്‌ദ്ധര്‍ കാണുന്നത്‌.

എനിക്ക്‌ ദുഖം തോന്നുന്നില്ല' എന്നാണ്‌ ചാവേസ്‌ തിരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രതിപക്ഷ പാര്‍്‌ട്ടി പ്രവര്‍ത്തകര്‍ കാരക്കാസിലെ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X