Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോയ്‌ലറ്റിനെക്കുറിച്ചറിയണോ? ഒരു എസ്‌എംഎസ്‌ അയയ്‌ക്കൂ

ലണ്ടന്‍: ഇനി ലണ്ടന്‍ നഗരത്തിലെവിടെവെച്ചും പ്രകൃതിയുടെ വിളി വന്നാലും പേടിക്കാനില്ല സ്വന്തം മൊബൈലില്‍ നിന്നും ഒരു എസ്‌എംഎസ്‌ അയയ്‌ക്കുകയേ വേണ്ടൂ. നഗരത്തിലെ കക്കൂസുകളെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ വേണ്ട വിവരങ്ങള്‍ ലഭിക്കും.

സാറ്റ്‌ ലാവ്‌ ടെക്‌നോളജീസ്‌ എന്നാണ്‌ ഈ സൗകര്യത്തിന്‌ പേരിട്ടിരിക്കുന്നത്‌. നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം, എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട്‌ തോന്നുകയാണെങ്കില്‍ ടോയ്‌ലറ്റ്‌ എന്ന്‌ ഇംഗ്ലീഷിലെഴുതി 80097 എന്ന നമ്പറിലേയ്‌ക്ക്‌ സന്ദേശം അയയ്‌ക്കുക.

നിങ്ങളെ ക്ഷമയെ പരീക്ഷിക്കാതെ ഉടനെതന്നെ മറുതലയ്‌ക്കല്‍ നിന്നും ഉത്തരം വരും നിങ്ങള്‍ക്ക്‌ പോകാവുന്ന ഏറ്റവും അടുത്ത കക്കൂസ്‌ ഏതാണെന്ന്‌ വളരെ വ്യക്തമായി പറഞ്ഞുതരും. അവ തുറക്കുന്നതെപ്പോള്‍, പ്രവര്‍ത്തനസമയം എന്നുതുടങ്ങി നിങ്ങള്‍ക്ക്‌ വേണ്ട എല്ലാവിവരങ്ങളും ലഭിക്കുമെന്ന്‌ ചുരുക്കം.

തെരുവില്‍ മൂത്രമൊഴിച്ച്‌ വൃത്തികേടാക്കുന്നത്‌ തടയാന്‍ വേണ്ടി ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്റര്‍ കൗണ്‍സില്‍ ആണ്‌ ഈ പദ്ധതികൊണ്ടുവന്നിരിക്കുന്നത്‌. ഈ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിന്‌ ചെറിയ തുകമാത്രമേ വേണ്ടതുള്ളു. തലസ്ഥാനനഗരത്തില്‍ 8.5 സ്‌ക്വയര്‍ മൈലിനുള്ളില്‍ എവിടെവെച്ചും നിങ്ങള്‍ക്ക്‌ സന്ദേശം അയച്ച്‌ കാര്യമറിയാം.

ബിഗ്‌ ബെന്‍, ട്രാഫല്‍ഗര്‍ സ്‌ക്വയര്‍, ബക്കിംഗ്‌ഹാം പാലസ്‌്‌ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഈ സേവനം ലഭ്യമാണ്‌. ഇപ്പോള്‍ത്തന്നെ പത്തുലക്ഷത്തോളം ആളുകള്‍ ഇതില്‍ ആകൃഷ്ടരായി ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌.

ഇരുപത്തിയാറു കാരനായ ഗെയില്‍ നൈറ്റ്‌ എന്ന വിദ്യാര്‍ത്ഥിയുടെ തലയാണത്രേ ഈ സാങ്കേതിക വിദ്യയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+