Get Updates
Get notified of breaking news, exclusive insights, and must-see stories!

യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

Josh Gates displays 'Yeti' footprints to the media കഠ്‌മണ്ഡു: നേപ്പാളില്‍ എവറസ്‌റ്റ്‌ കൊടുമുടിയുടെ പരിസരത്തുനിന്നും നിഗൂഡജീവിയായ യതിയെന്ന ഹിമമനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌.

ഹിമാലയന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ ടിവി അവതാരകനായ ജോഷ്‌ ഗേറ്റ്‌സും സംഘവുമാണ്‌ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി പറയുന്നത്‌. യതിയെന്ന ഹിമമനുഷ്യനെക്കുറിച്ചുള്ള ഒരു ടിവി ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്‌ ഗേറ്റ്‌സും കൂട്ടരും ഹിമാലയത്തിലെത്തിയത്‌.

ഇവര്‍ രാത്രിയില്‍ നടത്തിയ തിരച്ചിലിനിടയില്‍ മഞ്ഞില്‍ മൂന്ന്‌ കാല്‍പ്പാടുകളാണ്‌ കണ്ടെത്തിയത്‌. ഇതിന്‌ സാധാകരണയില്‍ കവിഞ്ഞ വലുപ്പമുണ്ട്‌. വഴികാട്ടികളായി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നേപ്പാള്‍സ്വദേശിയാണത്രേ ആദ്യം ടോര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ കാല്‍പ്പാടുകള്‍ കണ്ടത്‌.

മൂന്നെണ്ണത്തില്‍ ഒന്ന്‌ വലതുകാലിന്റേതാണെന്ന്‌ വ്യക്തമാണെന്നും അതില്‍ അഞ്ച്‌ വിരലിന്റെ അടയാളങ്ങള്‍ ഉണ്ട്‌. ഇതിന്‌ 33സെന്റീമീറ്റര്‍( 13ഇഞ്ച്‌) നീളവും ഉണ്ട്‌. എന്നാല്‍ മറ്റ്‌ രണ്ടെണ്ണവും ഭാഗികമായി മാത്രമേ പതിഞ്ഞിട്ടുള്ളു. പാറകളിലും മണലിലുമായാണ്‌ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്‌- ഗേറ്റ്‌സ്‌ പറയുന്നു.

നവംബര്‍ 28നാണ്‌ ഇവര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്‌. കാല്‍പ്പാടുകള്‍ കണ്ടപ്പോള്‍ത്തന്നെ തങ്ങള്‍ ആവേശഭരിതരായെന്നും അത്‌ യതിയുടേത്‌ തന്നെയാണെന്ന്‌ തങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നുണ്ടെന്നും ഗേറ്റ്‌സും കൂട്ടരും പറയുന്നു.

കാല്‍പ്പാടുകള്‍ ഹിമക്കരടികളുടേതാണെന്ന്‌ ആദ്യം സംശയം തോന്നിയെങ്കിലും അതില്‍ക്കണ്ട അഞ്ച്‌ വിരലടയാളങ്ങള്‍ അത്‌ കരടിയുടേതല്ലെന്നാണ്‌ തെളിയിക്കുന്നത്‌. എന്നാല്‍ നേപ്പാളിലെ ഗ്രാമീണര്‍ക്കിടയില്‍ യതിയെക്കുറിച്ചുള്ള ഐതിഹ്യ കഥകളില്‍ യതിയ്‌ക്ക്‌ നാലു വിരലുകള്‍ മാത്രമേയുള്ളു- ഗേറ്റ്‌സ്‌ പറഞ്ഞു.

ഭീമന്‍ മഞ്ഞുമനുഷ്യനായ യതിയെക്കുറിച്ച്‌ നൂറ്റാണ്ടുകളായി ഒട്ടേറെ കഥകളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. അവയെക്കുറിച്ചൊന്നും ഇതേവരെ വ്യക്തമായ തെളിവ്‌ ശാസ്‌ത്രലോകത്തിന്‌ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യതിയെന്നത്‌ ഇന്നും ഒരു നിഗൂഡതയായി തുടരുകയാണ്‌. തങ്ങള്‍ കണ്ടെത്തിയ തെളിവുകള്‍ യുഎസിലെ ശാസ്‌ത്രജ്ഞര്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്നും അവര്‍ അതിനെക്കുറിച്ച്‌ വിശദമായി പഠിക്കുമെന്നും ഗേറ്റ്‌ പറഞ്ഞു.

നേപ്പാള്‍ മൗണ്ടനീറിംഗ്‌ അസോസിയേഷന്‍ പ്രിസിഡന്റ്‌ ആങ്‌ ടിഷെറിംഗിന്റെ അഭിപ്രായത്തില്‍ ഹിമാലയത്തില്‍ എന്തൊ ഒരു അസാധാരണ ജീവി ചുറ്റിത്തിരിയുന്നുണ്ട്‌. പക്ഷേ അത്‌ യതിയാണെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഈ കാല്‍പ്പാടുകളില്‍ പുതുമയില്ല. ഇതിന്‌ മുമ്പും സഞ്ചാരികള്‍ ഒട്ടേറെത്തവണ ഇത്തരം കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌- ആങ്‌ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+