അഞ്ചു വയസുകാരന്‍ കമന്‍റടിച്ചുവെന്നാരോപിച്ച് ബീഹാര്‍ പോലീസ് കേസെടുത്തു
ബീഹാര്‍: അഞ്ചു വയസുകാരന്‍ കമന്‍റടിച്ചുവെന്നാരോപിച്ച് പോലീസ് കേസ് ചാര്‍ജ് ചെയ്തു.
ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിനി കുന്തി ദേവിയുടെ മകന്‍ മനു ജയ്സവാലിനെതിരെയാണ് കമന്‍റടി ആരോപിച്ച് പോലീസ് കേസ് എടുത്തത്. കുന്തി ദേവി മകനുമൊത്ത് ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്‍റെയടുത്ത് ചെന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പേരിലുള്ള കേസ് പിന്‍വലിയ്ക്കാന്‍ മന്ത്രി പോലീസിന് ഉടന്‍ നിര്‍ദേശം നല്കി.
മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിനെ പോലീസ് കുട്ടിക്കുറ്റവാളിക്കെതിരെയുള്ള കേസ് പിന്‍വലിച്ച് സംഭവത്തില്‍ നിന്ന് തലയൂരി.
പിന്നീട് ഡിജിപി സമസ്തിപൂര്‍ പോലീസ് സുപ്രണ്ടിനോട് സംഭവത്തെക്കുറിച്ച് വിശദീകരണം ചോദിച്ചു.












Click it and Unblock the Notifications