അനില്‍ അംബാനിയ്ക്കെതിരെ സിഖുകാര്‍ കേസ് കൊടുത്തു
ലക്‌നൗ: അവസാനം സഹികെട്ട് സര്‍ദാര്‍ജി അത് ചെയ്‌തു, മൊബൈല്‍ ഫോണുണ്ടായ കാലം മുതല്‍ തങ്ങളെപ്പറ്റിയുള്ള തമാശകള്‍ പ്രചരിപ്പിക്കുന്ന മൊബൈല്‍ കമ്പനിയുടമയ്‌ക്കെതിരെ സര്‍ദാര്‍ജിമാരുടെ സമുദായം കേസ് കൊടുത്തു.
ഇത് സര്‍ദാര്‍ജി തമാശയല്ല, റിലയന്‍സ് കമ്മ്യൂണിക്കേഷനുടമയും അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനിയ്‌ക്കെതിരെയാണ് സിഖ് സമുദായക്കാര്‍ കേസ് കൊടുത്തത്.
![]()
സിഖ് സമുദായത്തെ അപമാനിയ്‌ക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ലക്‌നൗ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എല്‍ജിപിസി)യാണ് അംബാനിയ്‌ക്കെതിരെ കേസ് നല്‌കിയിട്ടുള്ളത്.
ഫോണിലൂടെയുള്ള തമാശകളില്‍ ചിലത് സിഖുകാര്‍ മോശമായി പെരുമാറുന്നവരാണെന്നാണ്. ഇത് മുഴുവന്‍ സിഖ് സമുദായഗംങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍ജിപിസിക്ക് മാപ്പപേക്ഷ എഴുതി നല്‌കണമെന്നും അല്ലെങ്കില്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള സിഖുകാര്‍ റിലയന്‍സ് കമ്പനിയ്‌ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എല്‍പിജിസി പ്രസിഡന്റ് രാജേന്ദ്ര ബാഘ പറഞ്ഞു.
മാപ്പപേക്ഷിച്ചില്ലെങ്കില്‍ റിലയന്‍സ് ഉല്‌പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നും എല്‍പിജിസി മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.












Click it and Unblock the Notifications