മുല്ലപ്പെരിയാര്‍: കേരളം സമ്മര്‍ദം ശക്തമാക്കുന്നു
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളം, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാമെന്ന് പ്രധാനമന്ത്രി മുല്ലപ്പെരിയാര്‍ ഉറപ്പു നല്‌കി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് യോഗം വിളിക്കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി മുഖ്യമന്ത്രി വി.എസ് അച്യുതാന്ദനും ജലവിഭവ മന്ത്രി പ്രേമചന്ദ്രനും ചേര്‍ന്ന് പ്രധാന മന്ത്രിയെ ധരിപ്പിച്ചിരുന്നു.
തുടര്‍ന്നാണ് 19ന് ദില്ലിയില്‍ നടക്കുന്ന ദേശീയ വികസന സമിതി യോഗത്തിനോടനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചേര്‍ത്ത് യോഗം ചേരാമെന്നാണ് പ്രധാനമന്ത്രി ഉറപ്പു നല്‌കിയിരിക്കുന്നത്.
നേരത്തെ കേന്ദ്ര ജലവിഭവ മന്ത്രി സെയ്‌ഫുദ്ദീന്‍ സോസിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗം അലസിപ്പിരിഞ്ഞതിനാലാണ് പ്രധാന മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്‌ച വേണമെന്ന് കേരളം ആവശ്യപ്പെടുന്നത്.
പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യമല്ലെന്നാണ് തമിഴ്‌നാടിന്റെ ഇപ്പോഴത്തെ നിലപാട്. 19ന് നടക്കുന്ന യോഗത്തില്‍ തമിഴ്‌നാട് വീട്ടുവീഴ്‌ചയ്‌ക്കു തയാറാകുന്നില്ലെങ്കില്‍ അനന്തര നടപടികള്‍ എന്താകണമെന്ന് അപ്പോള്‍ തീരുമാനിയ്‌ക്കുമെന്ന് വി.എസ് പറഞ്ഞു












Click it and Unblock the Notifications