Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ അക്രമത്തിന്‌ പിന്നില്‍ മുരളിയല്ലെന്ന്‌ കരുണാകരന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നേതാക്കളുടെ യോഗത്തിനിടെ സംഘട്ടനമുണ്ടായത്‌ നിര്‍ഭാഗ്യകരമായിപ്പോയെന്ന്‌ കെ. കരുണാകരന്‍. ഈ സംഭവത്തിന്‌ പിന്നില്‍ മുരളീധരന്‌ പങ്കുണ്ടാവില്ലെന്നും ലീഡര്‍ പറഞ്ഞു.

മുരളി എന്റെ മകനാണ്‌. അവന്‍ ഇങ്ങനെ പ്രവര്‍ത്തിക്കില്ല. അവനെ എനിയ്‌ക്കറിയാം. മുരളിയും ഒരുനാള്‍ എന്നോടൊപ്പം വരും- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ സംസ്‌കാരമുള്ളവര്‍ക്ക്‌ ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. ഇത്‌ ഒറ്റപ്പെട്ട സംഭവമാണ്‌. ഇത്തരം അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്‌.

ഇത്തരക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം, അവര്‍ക്ക്‌ പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം പോലും നല്‍കാന്‍ പാടില്ല- കരുണാരന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ അക്രമം നടത്തിയത്‌ എന്‍സിപി പ്രവര്‍ത്തകരല്ലെന്നും അത്‌ ആശയസംഘട്ടനം മാത്രമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+