Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ്‌ യോഗത്തിനെത്തിയ സുധാകരനെ വി.എസ്‌ പക്ഷക്കാര്‍ തടഞ്ഞു

ആലപ്പുഴ: മന്ത്രി ജി. സുധാരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പുയോഗം ചേരാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമം വി.എസ്‌ പക്ഷക്കാര്‍ തടഞ്ഞു.

മാരാരിക്കുളം ഏരിയാ കമ്മറ്റി ഓഫീസില്‍ നടത്താനിരുന്ന ഗ്രൂപ്പുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ച മന്ത്രിയെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ഉള്‍പ്പെടെയുള്ള നേതാക്കളെയുമാണ്‌ വി.എസ്‌ പക്ഷക്കാര്‍ തടഞ്ഞത്‌.

തിങ്കളാഴ്‌ച രാത്രി പതിനൊന്നുമണിയോടെയാണ്‌ യോഗം തുടങ്ങിയത്‌. മന്ത്രി സുധാകരന്‍ സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ കെ. പ്രസാദ്‌, ജി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. നാസര്‍, ജില്ലാ കമ്മറ്റിയംഗം പിപി ചിത്തരഞ്‌ജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ യോഗം ചേര്‍ന്നത്‌.

അരൂരില്‍ പാര്‍ട്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തശേഷമാണ്‌ മന്ത്രി സുധാകരനും സംഘവും ഗ്രൂപ്പ്‌ യോഗം ചേരുന്നിടത്ത്‌ എത്തിയത്‌. പിണറായി പക്ഷക്കാര്‍ കമ്മറ്റി ഓഫീസില്‍ ഗ്രൂപ്പ്‌ യോഗം ചേരുന്നുകാര്യം വൈകീട്ടോടെതന്നെ വി.എസ്‌ പക്ഷക്കാര്‍ അറിഞ്ഞിരുന്നു.

മന്ത്രി സുധാകരന്‍ എത്തിയ ഉടന്‍തന്നെ മുപ്പതോളം വരുന്ന സംഘം ഓഫീസില്‍ കയറി ഗ്രൂപ്പ്‌ യോഗം അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ മന്ത്രിയെയും നേതാക്കളെയും തിരിച്ചയയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ സുധാകരന്‍ യോഗത്തില്‍ നിന്നിറങ്ങി മുനിസിപ്പല്‍ ചെയര്‍മാന്റെ കാറില്‍ തിരിച്ചുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+