കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ രണ്ട്‌ വി.എസ്‌ പക്ഷക്കാര്‍ക്ക്‌ വെട്ടേറ്റു

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: സിപിഎമ്മിലെ വിഭാഗീയത അക്രമത്തിലേയ്‌ക്ക്‌ തിരിയുന്നു, ഇരുപക്ഷവും തമ്മിലുള്ള പോരിനെത്തുടര്‍ന്‌‌ തൃശ്ശൂരില്‍ വി.എസ്‌ പക്ഷക്കാരായ രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ നിജില്‍(17) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെരീഫ്‌(28) എന്നിവര്‍ക്കാണ്‌ ഞായറാഴ്‌ച രാത്രി ഇടിയച്ചിറ ബണ്ട്‌ റോഡില്‍ വെച്ച്‌ വെട്ടേറ്റത്‌. കൈയ്‌ക്കും കാലിനുമായി വെട്ടേറ്റ ഇവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത്‌ മണിയോടെ ബൈക്കിലെത്തിയ സംഘമാണ്‌ വടിവാള്‍കൊണ്ട്‌ ഇവരെ ആക്രമിച്ചത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. പാവറട്ടിയില്‍ നടന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ്‌ വളണ്ടിയേഴ്‌സ്‌ പരേഡില്‍ പങ്കെടുക്കാത്തതിന്റെ വൈരാഗ്യമാണ്‌ അക്രമത്തിന്‌ പിന്നിലെന്ന്‌ നിജില്‍ പറഞ്ഞു. പാര്‍ട്ടിയോഗങ്ങളില്‍ ബ്രാഞ്ച്‌ നേതൃത്വത്തെ ചോദ്യം ചെയ്‌തതിന്റെ പേരിലാണ്‌ ആക്രമിച്ചതെന്ന്‌ ഷെരീഫ്‌ പറയുന്നു.

മണലൂരില്‍ പാര്‍ട്ടി സമ്മേളനത്തോടെ വി.എസ്‌ പിണറായി പക്ഷങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും വെട്ടിനിരത്തലും കയ്യാങ്കളിവരെ എത്തിയിരിക്കുകയാണ്‌. സിപിഎം തിരുനല്ലൂര്‍ ബ്രാഞ്ച്‌ അംഗമായിരുന്ന മതിലകത്ത്‌ മുജീബ്‌ റഹ്മാന്‍ കൊല്ലപ്പെട്ടതുമുതല്‍ ഇവിടെ പാര്‍ട്ടിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കാര്യമായ ഭിന്നത ഉണ്ടായിരുന്നു.

പാര്‍ട്ടി അംഗം കൊല്ലപ്പെട്ടിട്ടും നേതൃത്വം വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും മുജീബിന്റെ കുടുംബത്തിന്‌ വേണ്ട സഹായങ്ങള്‍ നല്‍കിയില്ലെന്നും വി.എസ്‌ പക്ഷത്തിന്‌ പരാതിയുണ്ടായിരുന്നു.

ഏറെക്കാലമായി പലകാരണങ്ങളാല്‍ പാര്‍ട്ടയില്‍ നിന്നും അകറ്റിനിര്‍ത്തിയവരാണ്‌ സംഭവത്തിന്‌ പിന്നിലെന്നും സിപിഎം പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്നും ഏരിയാ സെക്രട്ടറി പറയുന്നു. അക്രമത്തെ ഏരിയാ കമ്മറ്റി അപലപിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X