Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയലേഖനങ്ങള്‍ മറവിയിലേയ്‌ക്ക്‌

Love Letterലണ്ടന്‍: പ്രണയമറിയിക്കാന്‍ ഒരുകാലത്ത്‌ ഏറ്റവും കൂടുതലായി ഉപയോഗിച്ചിരുന്ന പ്രണയലേഖനങ്ങള്‍ തീര്‍ത്തും കാലഹരണപ്പെടുന്നു. പുതുയുഗത്തിന്റെ പ്രണയികള്‍ക്ക്‌ പ്രണയലേഖനം എന്ന്‌ കേള്‍ക്കുമ്പോള്‍ അതിശയം, അതെങ്ങനെ എഴുതുമെന്ന് ചോദിക്കുന്നവരും കുറവല്ല.

പ്രണയലേഖനങ്ങളുടെ പ്രചാരത്തെക്കുറിച്ചറിയാന്‍ ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ്‌ ആന്റ്‌ ബിന്‍ജ്‌ലി എന്ന സ്ഥാപനം ഒരു സര്‍വ്വേവരെ നടത്തി.കഴിഞ്ഞ പന്ത്രണ്ട്‌ മാസത്തിനിടയില്‍ ബ്രിട്ടനില്‍ അഞ്ചില്‍ ഒരാള്‍ എന്നനിലയില്‍പ്പോലും പ്രണയലേഖനങ്ങള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ ഈ സര്‍വ്വേയില്‍ വ്യക്തമായത്‌.

സര്‍വ്വേയിലെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം വെറും 17ശതമാനം പേരാണ്‌ പ്രണയലേഖനങ്ങല്‍ കൈമാറ്റം ചെയ്‌തത്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തനിടയിലാകട്ടെ വെറും 28ശതമാനം പേര്‍മാത്രമേ തങ്ങളുടെ ഹൃദയഭാജനങ്ങള്‍ക്ക്‌ പ്രണയം ചാലിച്ച എഴുത്തുകള്‍ കാമാറിയിട്ടുള്ളു.

ഇപ്പോള്‍ ഇ-മെയിലുകളുടെയും, മൊബൈല്‍ സന്ദേശങ്ങളുടെയും ഡേറ്റിംഗിന്റെയും കാലത്ത്‌ പ്രണയലേഖനങ്ങള്‍ കുത്തിക്കുറിക്കാന്‍ പലര്‍ക്കും സമയമില്ലാത്തതാണ്‌ സമ്പന്നമായ സാഹിത്യങ്ങളടങ്ങിയ പ്രണയലേഖനങ്ങള്‍ക്ക്‌ വംശനാശം സംഭവിക്കാന്‍ ഇടയാക്കിയത്‌.

16-34 വയസ്സിനിടയിലുള്ള യുവതലമുറ ഒരിക്കല്‍പ്പോലും തന്റെ കാമുകനോ കാമുകിയ്‌ക്കോ ഒരു പ്രണയ ലേഖനം നല്‍കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍ 55വയസ്സിന്‌ മുകളിലുള്ളവരില്‍ 14ശതമാനം പേര്‍ തങ്ങളുടെ പ്രണയത്തിനായി ഈ ഉപാധിയെ ആശ്രയിച്ചിട്ടുണ്ട്‌.

ആയിരം പേരെ പങ്കെടുപ്പിച്ച്‌ നടത്തിയ സര്‍വ്വേയില്‍ അവിവാഹിതരായ ആളുകളാണ്‌ വിവാഹിതരേക്കാളും ലിവ്‌-ഇന്‍ ബന്ധങ്ങളിലുള്ളവരേക്കാളും പ്രണയലേഖനങ്ങള്‍ കിട്ടിയതായി വ്യക്തമാക്കിയത്‌. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊരുഭാഗം പേര്‍ക്ക്‌ മാത്രമാണ്‌ കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ എഴുത്ത്‌ കിട്ടിയിട്ടുള്ളത്‌.

ഇവരില്‍ ആറ്‌ ശതമാനം പേര്‍ക്കും സ്വന്തം മേല്‍വിലാസത്തില്‍ ഇന്നേവരെ ഒരു കത്ത്‌ പോലും കിട്ടിയില്ല. എന്നാല്‍ പകുതിയില്‍ക്കൂടുതല്‍ ആളുകല്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ആയി കത്തുകള്‍ എഴുതിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+