Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുവിധുപിന്നെ, ആദ്യം മോഡിക്കൊരു വോട്ട്‌

Jigar and Shivangiബറൂച്ച(ഗുജറാത്ത്‌): ഒരു രാഷ്ട്രീയ നേതാവിനെ വോട്ടുചെയ്‌ത്‌ ജയിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും വേണ്ടെന്നു വയ്‌ക്കാനോ മാറ്റിവയ്‌ക്കാനോ തയ്യാറാകുമോ എന്നാല്‍ അങ്ങനെ തയ്യാറാകുന്നവരുണ്ട്‌. അത്തരത്തില്‍ ഭാഗ്യം ചെയ്‌ത ചില രാഷ്ട്രീയ നേതാക്കളുമുണ്ട്‌.

ഇത്‌ ജിഗാറും ശിവാംഗിയും നവദമ്പതികളാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയ്‌ക്ക്‌ വോട്ടുചെയ്യാനായി ഇവര്‍ സ്വന്തം മധുവിധുയാത്രയാണ്‌ മാറ്റിവച്ചത്‌. ഡിസംബര്‍ 11ന്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വേണ്ടിമാത്രമാണത്രേ ഹണിമൂണ്‍യാത്ര മാറ്റിവച്ച്‌ ഇവര്‍ സ്വന്തം നഗരമായ ബരൂച്ചില്‍ തങ്ങുന്നത്‌.

തങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും മോഡിയെ അങ്ങനെ കൈവിട്ടുകളയാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. കേരളത്തിലേയ്‌ക്കായിരുന്നവത്രേ ഇവര്‍ യാത്ര ബുക്ക്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ അതിനിടെ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നപ്പോള്‍ യാത്ര റദ്ദാക്കി.

ശിവാംഗിയുടേത്‌ ഇത്‌ കന്നിവോട്ടാണ്‌. അതുകൊണ്ട്‌തന്നെ വളരെ ആകാഷയുണ്ടെന്നും നവവധു പറയുന്നു. ടിക്കറ്റ്‌ റദ്ദാക്കിയപ്പോള്‍ പണം നഷ്ടപ്പെട്ടു. എന്നാലും അതത്രകാര്യമാക്കുന്നില്ല. യാത്ര എപ്പോള്‍വേണമെങ്കിലും പോകാം എന്നാല്‍ വോട്ടിന്റെ കാര്യം അങ്ങനെയല്ലല്ലോ- ജിഗാര്‍ ചോദിക്കുന്നു.

ഇവരുടെ തീരുമാനത്തില്‍ കുടുംബത്തിനും സന്തോഷമാണ്‌. നവദമ്പതികളുടെ ഈ തീരുമാനം ഇതിനകം തന്നെ തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെയും സാക്ഷാല്‍ നരേന്ദ്രമോഡിയുടെയും വരെ പ്രശംസയ്‌ക്ക്‌ പാത്രമായിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+