കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ പാതിവെന്ത മൃതദേഹങ്ങള്‍ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: കലാപ ബാധിത പ്രദേശമായ നന്ദിഗ്രാമില്‍ നിന്നും പാതിവെന്ത നിലയില്‍ വികൃതമാക്കപ്പെട്ട അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തി.

നന്ദിഗ്രാമിലെ ബിദ്യാപീഠ്‌ ഗ്രാമത്തിലെ വയലില്‍ നിന്നാണ്‌ മൃതദേഹങ്ങള്‍കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്‌. ബിദ്യാപീഠ് ഗ്രാമം സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമാണ്.

ജഡങ്ങള്‍ കണ്ടെടുത്തെങ്കിലും കുഴിയില്‍ നിന്നും പുറത്തെടുത്തിട്ടില്ല. മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനാകില്ലെന്ന്‌ മിഡ്‌നാപൂര്‍ പോലീസ്‌ സൂപ്രണ്ട്‌ എസ്‌.എസ്‌ പാണ്ട മാധ്യമങ്ങളോട്‌ പറഞ്ഞു.

മൃതദേഹം കണ്ടെടുത്ത സ്ഥലത്ത്‌ ഉന്നത സിഅര്‍പിഎഫ്‌, സിബിഐ ഉദ്യോഗസ്ഥര്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ വന്നാലുടന്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത്‌ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളെടുക്കുമെന്ന്‌ പാണ്ട പറഞ്ഞു. അതിന്‌ ശേഷമെ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന്‌ അദ്ദേഹം പറഞ്ഞു.

കഴി‍ഞ്ഞ ഓക്ടോബര്‍ 28ന് ബോംബ് നിര്‍മിക്കുന്നതിനിടെ ഈ പ്രദേശത്ത് അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.മൃതദേഹങ്ങള്‍ ഇവരുടേതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X