ഹിജഡയെ കാമുകന്‍ തീയിട്ടുകൊന്നു
മുംബൈ: നഗരത്തില്‍ ഹിജഡയെ ചുട്ടുകൊന്നു. മുംബ്ര രതിബണ്ടറിലെ ഹിജഡ കിരണ്‍ ബോലാവഡെയെ(36) ആണ് തീയിട്ടുകൊന്നത്.
സംഭവത്തിന് പിന്നില്‍ കിരണുമായി പ്രണയത്തിലായിരുന്ന ദിനേശ് മേമന്‍ പാട്ടീല്‍(35) ആണെന്നാണ് കരുതുന്നത്. ഇവര്‍ പതിനാറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും മദ്യപരായിരുന്നുവെന്നും മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടായിരുന്നെന്നും അയല്‍ക്കാരും പറയുന്നു. ദേനേശ് വിവാഹിതനായിരുന്നു. എന്നാല്‍ ഹിജഡയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാഹബന്ധം പരാജയപ്പെടുകയായിരുന്നു.
കൊലനടന്ന ദിസവം മദ്യപിച്ച കിരണ്‍ ദിനേശുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രകാപനത്തില്‍ ദിനേശ് തീകൊളുത്തുകയായിരുന്നുവെന്നും കിരണ്‍ പൊലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications