കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെല്‍ടെക്കില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യ-റഷ്യ സംയുക്ത സംരഭത്തിലൂടെ നിര്‍മിച്ച ബ്രഹ്മോസ്‌ മിസൈലിന്റെ നിര്‍മാണം കേരളത്തിലേക്ക്‌.

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായിരുന്ന കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ ഇനി ബ്രഹ്മോസ്‌ എയ്‌റോസ്‌പെയ്‌സ്‌ ടിവാന്‍ഡ്രം ലിമിറ്റഡ്‌ എന്നായിരിക്കും. ഔദ്യോഗിക കൈമാറ്റം അടുത്ത കൊല്ലം ആദ്യം നടക്കും.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാനപ്പെട്ട ആയുധമായ ബ്രഹ്മോസ്‌ രണ്ടു വര്‍ഷത്തിനകം ഇവിടെ നിര്‍മിക്കാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ഇതിലൂടെ 125 കോടി രൂപയുടെ വ്യവസായ വികസനമാണ്‌ കേരളത്തിലെത്തുന്നത്‌.

തിരുവനന്തപുരത്തെ ചാക്കയില്‍ 1992 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെല്‍ടെക്ക്‌ ഇതിനു മുമ്പ്‌ ഐസ്‌ആര്‍ഒയ്‌ക്‌ ആവശ്യമായ റോക്കറ്റ്‌ എന്‍ജിനുകള്‍, എല്‍-40 ടാങ്കുകള്‍ തുടങ്ങിയവ നിര്‍മിച്ചിട്ടുണ്ട്‌.

ഇവിടെ നിര്‍മിക്കാന്‍ പോകുന്ന ബ്രഹ്മോസ്‌ മിസൈലിന്‌ 25 കോടിയോളം രൂപ വിലമതിയ്‌ക്കൂം. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്‌ നികുതിയിനത്തില്‍ വന്‍ വരുമാനം ലഭിയ്‌ക്കും.

കുറെക്കാലമായി സാമ്പത്തിക ബാധ്യത മൂലം വിഷമിക്കുകയായിരുന്ന കെല്‍ടെക്കിന്‌ പുതിയ മാറ്റം ആശ്വാസകരമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X