Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി സംഭവം ഗൂഡാലോചനയുടെ ഭാഗമാണെന്ന്‌ ഉണ്ണിത്താന്‍

തിരുവനന്തപുരം: കെ. കരുണാകരന്റെ കോണ്‍ഗ്രസ്‌ പുനപ്രവേശനം തടയാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്‌ കൊച്ചിയിലെ സംഭവമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. സംഭവത്തില്‍ മുരളീധരന്‍ ഉത്തരവാദിയാണെന്ന്‌ അദ്ദേഹം പറഞ്ഞ വാക്കുളില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തകനോ അനുഭാവിയോ ആയി പ്രവര്‍ത്തിക്കാമെങ്കില്‍ കരുണാകരനോടൊപ്പം മുരളീധരനും കോണ്‍ഗ്രസ്സിലേയ്‌ക്ക്‌ തിരിച്ചുവരാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+