കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരിയായ നായ ട്രബിളിന് വധഭീഷണി

  • By Staff
Google Oneindia Malayalam News

കോടീശ്വരനായാല്‍ മനസുഖം പോകുമെന്ന്‌ പറയാറുണ്ട്‌, അത്‌ മനുഷ്യന്റെ കഥ. എന്നാല്‍ നായ കോടീശ്വരി ആയാലോ? മറിച്ചൊന്നും സംഭവിയ്‌ക്കില്ല.

ലിയോണ ഹെംസ്ലിയുടെ വളര്‍ത്തുനായ 'ട്രബിളി' ന്റെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റ്‌ മാസത്തില്‍ അന്തരിച്ച ലിയോണ തന്റെ വളര്‍ത്തുനായ ട്രബിളിന്റെ പേരില്‍ 49 കോടി രൂപയുടെ സ്വത്ത്‌ എഴുതിവെച്ചിരുന്നു.

എന്നാല്‍ ലിയോണ സ്വന്തം പേരക്കുട്ടികള്‍ക്ക്‌ ഒരു നയാപൈസ പോലും എഴുതി വച്ചില്ല. ഇതോടെയാണ്‌ ട്രബിള്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്‌.
എന്നാല്‍ ട്രബിള്‍ഇപ്പോള്‍ ഗുരുതരമായ വധഭീഷണി നേരിടുന്നതായി ബ്രിട്ടനിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ട്രബിളിനു നേരെ ഒരു ഡസനോളം വധഭീഷണി ഉണ്ടായെന്ന്‌ ട്രബിളിന്റെ സംരക്ഷകനായ ജോണി കോഡി പറയുന്നത്‌. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ട്രബിളിനെ പ്രത്യേക വിമാനത്തില്‍ ഫ്‌ളോറിഡയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റിയതായും ജോണി പറഞ്ഞു.

യാത്രക്കിടയില്‍ സുരക്ഷയ്‌ക്കു വേണ്ടി നായയുടെ പേര്‌ പോലും മാറ്റേണ്ട സാഹചര്യമുണ്ടായെന്നാണ്‌ ട്രബിളിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ട്രബിളിന്റെ സുരക്ഷക്കായി സെക്യൂരിറ്റി സംഘവും വൈദ്യ സംഘവും എപ്പോഴും കൂടെയുണ്ട്‌.

ന്യൂയോര്‍ക്കിലെ ഹെംസ്ലി പാര്‍ക്ക്‌ ലൈന്‍ ഹോട്ടലിലെ നാല്പത്തിയാറാം നിലയിലെ ആഡംബരമുറിയിലാണ്‌ ട്രബിള്‍ ഇപ്പോള്‍ താമസിയ്‌ക്കുന്നത്‌. ഹോട്ടലിലെ പാചകക്കാര്‍ തന്നെയാണ്‌ നായക്കുള്ള ഭക്ഷണവും ഒരുക്കുന്നത്‌. ട്രബിളിന്റെ ചെലവുകള്‍ക്കായി വര്‍ഷത്തില്‍ ഒരു കോടിയോളം രൂപ ചിലവാകുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X