കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയന്‍ യുവത ശരീരത്തിന്‌ അമിത പ്രാധാന്യം നല്‍കുന്നു

  • By Staff
Google Oneindia Malayalam News

Woman Bodyസിഡ്‌നി: ആസ്‌ത്രേലിയയിലെ യുവജനങ്ങളെല്ലാം ഏറ്റവും കൂടുതല്‍ വേവലാതിപ്പെടുന്നത്‌ സ്വന്തം ശരീരത്തെക്കുറിച്ചാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌.

സ്വന്തം ശരീരത്തിന്റെ 'ലുക്കി'നെക്കുറിച്ചാണത്രേ ഇവിടുത്തെ യുവതലമുറമുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. പതിനൊന്ന്‌ മുതല്‍ 24വയസ്സുവരെ പ്രായമുള്ള ആണും പെണ്ണുമെല്ലാം മനസ്സില്‍ സ്വന്തം ശരീരത്തെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകയാണത്രേ. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 32ശതമാനംപേര്‍ക്കും സ്വന്തം ശരീരവും അതിന്റെ സൗന്ദര്യവുമാണ്‌ ഏറ്റവും വലിയ കാര്യം.

മിഷന്‍ ആസ്‌ത്രേലിയ എന്ന സ്ഥാപനമാണ്‌ നാഷണല്‍ സര്‍വ്വേ ഓഫ്‌ യംങ്‌ ആസ്‌ത്രേലിയന്‍സ്‌ എന്ന പേരില്‍ സര്‍വ്വേ നടത്തിയത്‌. യുവജനങ്ങളെല്ലാം സൗന്ദര്യത്തിന്‌ പിന്നാലെയാണ്‌. എങ്ങനെ തങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാമെന്നതാണ്‌ അവരുടെ പ്രധാന ചിന്ത. മിഷന്‍ ആസ്‌ത്രേലിയയിലെ ആനി ഹാംപ്‌ഷെയര്‍ പറയുന്നു.

മാധ്യമങ്ങളിലൂടെ പ്രശസ്‌തരാകുന്ന വ്യക്തികളുടെ ശരീരവും സൗന്ദര്യവുമാണ്‌ അവര്‍ മാതൃകയാക്കുന്നത്‌. 2006ല്‍ 28.5ശതമാനംപേര്‍മാത്രമായിരുന്നു ഇത്തരത്തില്‍ ശരീരസൗന്ദര്യവും ഓര്‍ത്തുകൊണ്ട്‌ നടക്കുന്നവര്‍. എന്നാല്‍ ഇപ്പോള്‍ അത്‌ 34.9 ആയി ഉയര്‍ന്നിരിക്കുകയാണ്‌. യുവതികളെല്ലാം വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ഡേറ്റിംഗിലും മറ്റും ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്‌.

ആരോഗ്യമുള്ള ശരീരം എന്താണെന്ന്‌ തിരിച്ചറിയാന്‍ അവരെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ്‌ സര്‍വ്വേ നടത്തിയത്‌. ഈ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ ഗൗരതരമായ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ്‌. എന്നാല്‍ ആരും യവജനങ്ങളിലെ ഈ മാറ്റത്തെക്കുറിച്ച്‌ ശ്രദ്ധിക്കുന്നില്ല-അവര്‍ പറഞ്ഞു.

കൂട്ടുകാരുമായുള്ള സംസാരത്തില്‍ ഏറ്റവും കൂടുതലായി കടന്നുവരുന്നത്‌ ശരീരവും അതുസംബന്ധമായ കാര്യങ്ങളുമാണെന്നാണ്‌ പല വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരിക്കുന്നത്‌. ഇവരില്‍ പലരും നല്ല ഭക്ഷണശീലം പിന്തുടരുന്നവരല്ലതാനും. താരങ്ങളെയും മോഡലുകളെയം മറ്റും മാതൃകയാക്കിയാണ്‌ പലരും ഒരുങ്ങാനും ഭക്ഷണം കഴിയ്‌ക്കാനുമൊക്കെ ശ്രമിക്കുന്നത്‌.

എന്നാല്‍ സ്വന്തം ശരീരത്തിനൊപ്പംതന്നെ യുവജനങ്ങള്‍ സ്വന്തം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രാധാന്യം നല്‍കുന്നുവെന്നുള്ളത്‌ ഒരു നല്ല ലക്ഷണമാണ്‌- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X