ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവിനെ കൊലചെയ്‌തു
ദില്ലി: ഭാര്യയുമായി അസന്മാര്‍ഗിക ബന്ധം പുലര്‍ത്തുന്നുവെന്ന് സംശയിച്ച യുവാവിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡിസംബര്‍ 4നാണ് കൊലനടന്നതെങ്കിലും പുറംലോകം അറിഞ്ഞിരുന്നില്ല.
ഇരുപത് കാരനായ അമിത്ത് എന്നയുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ പരാതിപ്പെടുകയും ഇതുമായി കുല്‍ദീപ് എന്നയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്‌തതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ഇതിനെത്തുടര്‍ന്നാണ് കൊലപാതകവിവരം വെളിപ്പെടുകയും കല്‍ദീപിനെ അറസ്റ്റുചെയ്യുകയും ചെയ്‌തു. ഈ കേസ് കൂടാതെ ഹരിയാനയില്‍ മറ്റൊരു ക്രിമിനല്‍കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അമിത്തും കുല്‍ദീപിന്റെ ഭാര്യാപിതാവ് മഹേന്ദ്രസിംഗും ഒരേ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു. ജോലിചെയ്യുന്നഫാക്ടറിയ്‌ക്കടുത്തുതന്നെയായിരുന്ന മഹേന്ദ്രസിംഗും കുടുംബവും താമസിച്ചിരുന്നത്. അമിതും സിംഗിന്റെ മകളും സുഹൃത്തുക്കളുമായിരുന്നത്രേ. പിന്നീട് ഈ പെണ്‍കുട്ടിയെ കുല്‍ദീപ് വിവാഹം ചെയ്‌തു.
വിവാഹശേഷം അമിത് കൂട്ടുകാരിയെക്കാണാനായി നിരന്തരം കുല്‍ദീപിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നുവത്രേ. ഇത് കുല്‍ദീപിന്റെ മനസ്സില്‍ സംശയം ജനിപ്പിച്ചു. അങ്ങനെ അമിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിയ്‌ക്കുകയും തട്ടിക്കൊണ്ട്‌പോയി ഹരിയാനയിലെ സോനേപതിലെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് വെച്ച് കൊലപ്പെടത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications