സ്‌ത്രീകള്‍ക്ക് മദ്യം വിളമ്പാമെന്ന് സുപ്രിം കോടതി
ദില്ലി: രാത്രിവൈകിയും സ്‌ത്രീകള്‍ക്ക് മദ്യശാലകളില്‍ ജോലിചെയ്യാനും മദ്യം വിളമ്പാനും അനുവദിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവിറക്കി.
21വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു സ്‌ത്രീയ്‌ക്കും മദ്യശാലയില്‍ മദ്യം വിളമ്പാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്‌ററിസ് എസ്‌ബി സിന്‍ഹ, ജസ്റ്റിസ് എച്ച്‌എസ് ബേദി എന്നിവരുള്‍പ്പെട്ട ബഞ്ച് വധിച്ചു.
ബാറുകളിലും പബ്ബുകളിലും സ്‌ത്രീകള്‍ ജോലിചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ ഉത്തരവ്. രാത്രിവൈകിയും മദ്യശാലകളില്‍ ജോലിചെയ്യുന്ന യുവതികളോട് മദ്യലഹരിയിലായ പുരുഷന്മാര്‍ മോശമായി പെരുമാറുന്നുവെന്ന് കാണിച്ചാണ് ദില്ലി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഒപ്പം പല ഗാര്‍ഹികപീഡനങ്ങളും ലൈംഗിക പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും കാരണമാകുന്നത് മദ്യപാനമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ പഞ്ചാബ് എക്‌സസൈസ് നിയമത്തിലെ സെക്ഷന്‍ 30 പഴയതുപോലെ നിലനിര്‍ത്തണമെന്നും ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
2006ല്‍ ദില്ലി ഹൈക്കോടതി പഞ്ചാബ് എക്‌സൈസ് ആക്ടിലെ മുപ്പതാം സെക്ഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. മദ്യശാലകളിലും മറ്റും സ്‌ത്രീകള്‍ ജോലിചെയ്യുന്നതിനെ തടയുന്ന നിയമമാണ് ഇത്. ഈ നിയമത്തില്‍ ദില്ലി ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി ശരിവയ്‌ക്കുകയും ഇത് മൗലികാവകാശ നിയമത്തെ ലംഘിയ്‌ക്കുന്നതാണെന്ന് ചൂണ്ടിക്കാണിയ്‌ക്കുയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications