അഭയ കേസ്: സിബിഐ പോസ്‌റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ റിപ്പോര്‍ട്ടിന്റെ രേഖ സിബിഐ കോടതിയില്‍ ഹാജരാക്കി.
കേസിലെ തെളിവായി പോസ്‌റ്റ്‌മോര്‍ട്ടം ഡീറ്റെയില്‍ നോട്ട് ഹാജരാക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റ സൂക്ഷിപ്പുകാരനായ കോട്ടയം മെഡിക്കല്‍ കോളെജിലെ പൊലീസ് സര്‍ജ്ജനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കോടതി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ നൂറുപേജുള്ള പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഭയയുടെ മൃതദേഹ പരശോധനയുമായി ബന്ധപ്പെട്ട ഭാഗം കാണാനില്ലെന്ന് പൊലീസ് സര്‍ജ്ജന്‍ ഡോക്ടര്‍ പി.ബാബു മെയ് 11ന് കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കുകയും ചെയ്‌തിരുന്നു.
കാണാതായെന്ന് പറയുന്ന പോസ്‌റ്റ്‌മോര്‍ട്ടം ഡീറ്റെയില്‍ നോട്ട് തങ്ങളുടെ കയ്യിലുണ്ടെന്ന് സെപ്‌റ്റംബര്‍ നാലിന് നല്‍കിയ കേസിന്റെ പുരോഗതി റിപ്പോര്‍ട്ടില്‍ സിബിഐ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.
രേഖ പരിശോധിച്ച് അതിന്റെ പകര്‍പ്പെടുത്തശേഷം കോടതി യഥാര്‍ത്ഥ രേഖ തിരിച്ചുനല്‍കി. ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് ജനുവരി ഒന്‍പതിലേയ്‌ക്ക് മാറ്റിവച്ചു.
'സിബിഐ സ്വാധീനവലയത്തില്‍'
ഇതിനിടെ അഭയകേസില്‍ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം നാര്‍കോ അനാലിസിസ് ഫലം സിബിഐ സമര്‍പ്പിക്കാതിരുന്നത് ആരുടെയോ സ്വാധീനം കൊണ്ടാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കുറ്റപ്പെടുത്തി.
കേസില്‍ ആവശ്യമായ അന്വേഷണം നടത്താതെ പുരോഗതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്‌തതിലൂടെ കോടതിയെയും ജനങ്ങളെയും സിബിഐ കബളിപ്പിച്ചിരിക്കുകയാണെന്നും ജോമോന്‍ ആരോപിച്ചു.
കേസ് അന്വേഷിയ്‌ക്കുന്ന സിബിഐ എസ്‌പി ആര്‍.കൃഷ്‌ണയും ഡിവൈഎസ്‌പി ആര്‍.കെ അഗര്‍വാളും ഉള്‍പ്പെടുന്ന സംഘം നാലുമാസമായി ദില്ലിയിലാണുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications