രണ്ടു മാസത്തിനുള്ളില്‍ ഹാരിസണ്‍ ഭൂമി പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഹാരിസണ്‍ പ്ലാന്റേഷന്‍സ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ രണ്ടു മാസത്തിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
മന്ത്രി സഭായോഗ തീരുമാനങ്ങല്‍ വിശദീകരിക്കുകയായിരുന്നുവി.എസ് .അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ സര്‍വെ നടത്തി കണ്ടെത്തും.സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ ഹാരിസണ്‍ പ്ലാന്റേഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
ഹാരിസണ്‍ പ്ലാന്റേഷന്‍സിനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണെന്ന് വി.എസ് പറഞ്ഞു.
കേരളത്തില്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നത് കണ്ടെത്താന്‍ ജുഡീഷ്യല്‍ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications