Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനൊപ്പം ഇനി രാഷ്ട്രീയപ്രവര്‍ത്തനമില്ലെന്ന്‌ മുരളി

തിരുവനന്തപുരം: മകനെന്ന നിലയില്‍ അച്ഛനോടൊപ്പമുണ്ടാകുമെന്നും എന്‍സിപിവിട്ട അച്ഛനൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക്‌ പോകില്ലെന്നും കെ. മുരളീധരന്‍. കരുണാകരനൊപ്പം ഇനി ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനില്ലെന്നും മുരളി വ്യക്തമാക്കി.

അച്ഛനെ കണ്ടിട്ട്‌ ഒരു മാസത്തോളമായി. കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത്‌ ഇനി ചെല്ലുന്നത്‌ ശരിയല്ല. മകനാണെങ്കിലും അദ്ദേഹം വിട്ടുപോകുന്ന എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാണ്‌ ഞാന്‍. കാണാന്‍ ശ്രമിക്കുന്നില്ല.

കരുണാകരനെപ്പോലെ ഉന്നതനായ നേതാവ്‌ ചതിച്ചുവെന്നോ വഞ്ചിച്ചുവെന്നോ പറയുന്നില്ല. യാത്രാമംഗളം നേരുകയാണ്‌. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകളോ കൂടിക്കാഴ്‌ചകളോ നടക്കില്ല- മുരളീധരന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന അക്രമത്തില്‍ എന്‍സിപിക്ക്‌ പങ്കുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്‌. ഗുണ്ടകള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. അതിനായി അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

വായ വാടകയ്‌ക്കു നല്‍കിയിട്ടുള്ളവരുടെ ജല്‍പ്പനങ്ങള്‍ക്ക്‌ താന്‍ മറുപടി പറയില്ലെന്ന്‌ കൊച്ചിയിലെ സംഭവത്തിന്‌ പിന്നില്‍ മുരളിയാണെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണത്തോട്‌ മുരളി പ്രതികരിച്ചു. പ്രശ്‌നം സംബന്ധിച്ച്‌ കരുണാകരന്‍ മറുപടി നല്‍കിയതാണ്‌.

എന്‍സിപി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകും. ഏത്‌ മുന്നണിയിലായിരിക്കുമെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ ശരദ്‌ പവാര്‍ തീരുമാനിയ്‌ക്കും. എന്‍സിപിയെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന സിപിഐ നേതാക്കളുടെ പ്രസ്‌താവന തമാശയായി കണ്ടാല്‍ മതി- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+