മക്കള്‍ സംരക്ഷിച്ചില്ലെങ്കില്‍ മാതാപിതക്കള്‍ക്ക് സ്വത്ത് തിരികെ വാങ്ങാം
ദില്ലി: പ്രായമായ അച്ഛനമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ജീവനാംശം ഉറപ്പുവരുത്തുന്ന ബില്‍ ലോക്‌സഭ അംഗീകരിച്ചു.
ജോലിയുള്ള മക്കള്‍ അച്ഛനമ്മമാര്‍ക്ക് ചെലവിന് നല്‌കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്‍ പ്രകാരം മാതാപിതാക്കള്‍ ഒരിക്കല്‍ മക്കള്‍ക്കു നല്‌കിയ സ്വത്തുക്കള്‍ വേണമെങ്കില്‍ അവര്‍ക്ക് തിരിച്ചെടുക്കാം.
മക്കളെക്കുറിച്ച് പരാതിയുള്ള മാതാപിതാക്കള്‍ക്ക് ജില്ലാതലത്തിലുള്ള ട്രൈബ്യൂണലിനെ സമീപിയ്‌ക്കാം. ഈ കേസില്‍
ട്രൈബ്യൂണലിന് വിപുലമായ അധികാരങ്ങളാണ് ബില്‍ നല്‌കിയിട്ടുള്ളത്.
വാദം പോലും കേള്‍ക്കാതെ ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന് വേണമെങ്കില്‍ തീരുമാനമെടുക്കാം. ആരുടെ പരാതിയില്ലെങ്കില്‍ പോലും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന് നേരിട്ട് നടപടിയെടുക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി മീരാകുമാര്‍ പറഞ്ഞു.
രക്ഷിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സമ്മേളിച്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്താണ് ബില്‍ പാസാക്കിയിരിക്കുന്നത്.
എല്ലാ ജില്ലകളിലും വൃദ സദനങ്ങള്‍ സ്ഥാപിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications