രാമന്‍ ജീവിച്ചിരുന്നത് കവികളുടെ ഭാവനയില്‍: ബുദ്ധദേവ്
കൊല്‍ക്കത്ത: നന്ദിഗ്രാം വിവാദം കത്തിനില്‌ക്കെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പുതിയ വിവാദങ്ങളിലേക്ക്.
ശ്രീരാമന്‍ ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരന്‍മാരുടെയും ഭാവനയില്‍ മാത്രമായിരുന്നുവെന്ന ബുദ്ധദേവിന്റെ അഭിപ്രായമാണ് വിവാദമായിരിക്കുന്നത്. രാമസേതു പ്രകൃതിയില്‍ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ബുദ്ധദേവ് പറഞ്ഞു.
രാമസേതുവിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചരണം തികച്ചും വര്‍ഗീയമാണെന്നും രാമസേതു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സഹായിക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ബാബ്‌റി മസ്‌ജിദ് തകര്‍ന്നതിന്റെ പതിനഞ്ചാം വാര്‍ഷികം ആചരിയ്‌ക്കുന്ന ഒരു ചടങ്ങിലാണ് ബുദ്ധദേവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നന്ദിഗ്രാം സംഭവത്തോടെ അകന്നു പോയ മുസ്ലീം വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണ് ബുദ്ധദേവ് ഇങ്ങനെ പറഞ്ഞതെന്ന് ബിജെപി ബംഗാള്‍ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. രാമന്‍ ഹിന്ദുക്കളുടെ വിശ്വാസമാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ ദൈവത്തെ എന്നും എതിര്‍ത്തിട്ടുള്ളവരാണെന്നും സിന്‍ഹ പറഞ്ഞു.
മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി രാമന്റെ അസ്‌തിത്വത്തെ ചോദ്യം ചെയ്‌തത് വന്‍വിവാദമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications