മരുന്ന് മാഫിയക്കെതിരെ മറുമരുന്നുമായി സിപിഎം
തിരുവനന്തപുരം സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരുന്ന മരുന്ന് മാഫിയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പില്‍ അഴിച്ചുപണി നടത്തിയാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
മരുന്ന് വിതരണത്തിനും ശേഖരണത്തിനും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ബദലായി കുത്തകകളെ കേരളത്തിലെത്തിക്കാനുള്ള മരുന്ന് മാഫിയയുടെ ശ്രമങ്ങളാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കങ്ങള്‍ക്ക് കാരണം.
മരുന്ന മാഫിയക്കെതിരെ ചെറുവിരലനാക്കിതിരുന്ന സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ എസ്.എം.താഹ അവധിയില്‍ പ്രവേശിച്ചതിനു ശേഷമാണ് ആരോഗ്യ വകുപ്പില്‍ നടപടികള്‍ ഉണ്ടായി തുടങ്ങിയിട്ടുള്ളത്.
മരുന്ന് കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങിയും വ്യാപാരികളെ ഭീഷണിപ്പെടുത്തിയും ആരോഗ്യ രംഗത്ത് ഒരു സമാന്തര ഭരണം നടത്തുന്ന ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്സ്റ്റ് അസോസിയേഷ(എ.കെ.സി.ഡി.എ) നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രധാനമായും നോട്ടമിട്ടിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി എ.കെ.സി.ഡി.എയുടെ വിവിധ ജില്ലകളിലുള്ള ഓഫീസുകള്‍ ഡ്രഗ് കണ്‍ട്രോളര്‍ ഇന്‍റലിജന്‍റ്സ് വിഭാഗം റെയ്ഡ് ചെയ്തിരുന്നു.പുതിയ ഡ്രഗ് കണ്‍ട്രോളറായി സ്ഥാനമേറ്റ .എ.വി ജോര്‍ജിന്‍റെ നേതൃത്വത്തിലാണ് എ,കെ.സി.ഡിയുടെ ഓഫീസുകളും സംഘടനയിലെ ഉന്നതരുടെ വീടുകളും റെയ്ഡ് ചെയ്തത്. മരുന്ന കമ്പനികളില്‍ നിന്നും അനധികൃതമായി വന്‍തുകകള്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.
ജീവന്‍ രക്ഷാമരുന്നുകളുടെ പൂഴ്ത്തി വെയ്പ്, മരുന്ന കമ്പനികളുടെ കൈയില്‍ നിന്നും അനധികൃതമായി കോടികള്‍ പിരിവ് എന്നിവയാണ് അസോസിയേഷന്‍ നടത്തിവരുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇവയെല്ലാം ശരിവെയ്ക്കുന്ന തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 90 ശതമാനത്തോളം മരുന്ന വ്യാപാരികളും എ.കെ.സി.ഡിയില്‍ അംഗങ്ങളാണ്. പക്ഷേ സംഘടനയില്‍ അംഗമാകെ കച്ചവടം നടത്താനാകില്ലെന്നതാണ് സത്യം. തങ്ങളുടെ നിര്‍ദേശത്തെ അവഗണിക്കുന്നവരെ കരന്പട്ടികയിലുള്‍പ്പെടുത്തി ഉപരോധിക്കുകയാണ് എ.കെ.സി.ഡിയയുടെ രീതി.
ഇതിനിടെ എ.കെ.സി.ഡി.എ നല്കുന്ന അനുമതി സര്‍ട്ടിഫിക്കറ്റിനോ നിയമസാധുതയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കു മാത്രമേ അംഗീകാരമുള്ളുവെന്ന് ഉത്തരവും ഇറക്കിയിട്ടുണ്ട്.
എ.കെ.സി.ഡി. എയെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നീക്കം നടത്തുന്നതിനൊപ്പം രാഷ്ട്രീയ തലത്തിലും സിപിഎം കരുക്കള്‍ നീക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്കവാറും മരുന്നു വ്യാപാരികള്‍ സംഘടനയില്‍ അംഗങ്ങളാണെന്നിരിക്കെ സംഘടനയുമായി നേരിട്ട് ഏറ്റുമുട്ടലിന് സിപിഎം തയാറാകില്ല. പകരം എ.കെസി.ഡി എയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഒരു സംഘം മരുന്ന് വ്യാപാരികള്‍ രൂപീകരിച്ച ഓള്‍ കേരള ഫാര്‍മ ട്രേഡേഴ്സ് ഫോറത്തെ എ.കെ.സി.ഡി എയുടെ ബദലായി രംഗത്തെത്തിക്കാനാണ് സിപിഎം കരുക്കള്‍ നീക്കുന്നത്.
സിപിഎം നേതാവ് എം.വി ജയരാജനുള്‍പ്പടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതരാണ് ബദല്‍ സംഘടനയുടെ തലപ്പത്തുള്ളവര്‍.












Click it and Unblock the Notifications