സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാരോട് ഹൈക്കോടതി
കൊച്ചി : ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ മൂന്നുമാസമായി നടത്തിവന്ന സമരം നിരുപാധികം പിന്‍വലിക്കണമെന്ന് ഹൈക്കോടതി.
സമരം നടത്തുന്ന ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയ്ക്കാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്ത്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഡോക്ടര്‍മാരുടെ ശമ്പളം മാത്രമായി വര്‍ദ്ധിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരക്കാരുമായി ആരോഗ്യമന്ത്രിയും ധനമന്ത്രിയും പലവട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല.
അതിനിടെയാണ് ഡോക്ടര്‍മാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കിളികൊല്ലൂര്‍ സ്വദേശി എം ഗണപതി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിന്മേലാണ് സമരം നിരുപാധികമായി പിന്‍വലിക്കാന്‍ ഡോക്ടര്‍മാരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications