ജര്‍മന്‍കാരിയായ മാതാവ് അഞ്ച് മക്കളെ കൊലപ്പെടുത്തി
ബര്‍ലിന്‍: മനോരോഗിയായ മാതാവ് അളവില്‍ കൂടുതല്‍ മരുന്നുകുത്തിവച്ച് അഞ്ച് മക്കളെകൊന്നു. തന്നെ ചികിത്സിക്കുന്ന ഡോക്ടറോടാണ് മാതാവ് കൊലപാതക രഹസ്യം പറഞ്ഞത്.
നവജാത ശിശുവുള്‍പ്പെടെ മൂന്നു മുതല്‍ ഒന്‍പത് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വീട്ടില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ ഫ്രീസറില്‍ നിന്നും ബാല്‍ക്കണിയില്‍ നിന്നുമായി പൊലീസ് ബുധനാഴ്‌ച കണ്ടെടുത്തു.
ഫ്രീസറില്‍ നിന്നും മൃതദേഹം കണ്ടെടുത്തപ്പോള്‍ ബാക്കിയുള്ളവ താന്‍ ബാല്‍ക്കണയില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സ്‌ത്രീതന്നെ വെളിപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
ഇവരുടെ മാനസികനില തകരാറിലായതിനാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടത്താന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. മുപ്പത്തിയൊന്നുകാരിയായ ഇവരെ വീണ്ടും മാനസികരോഗചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നറിയിച്ച പൊലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
സമാനമായ മറ്റൊരു സംഭവത്തിന് ശേഷം ഇത് രണ്ടാംതവണയും നടന്ന ശിശുഹത്യ ജര്‍മ്മനിയെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് ഒരു മുമ്പ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ മൂന്നുകുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആകേസിലും അമ്മയ്‌ക്കെതിരെയാണ് ആരോപണമുയരുകയും അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മരണം നടന്നത് അപകടത്തെത്തുടര്‍ന്നാണെന്നു കണ്ടെത്തുകയും അവരെ വിട്ടയയ്‌ക്കുകയുമായിരുന്നു.












Click it and Unblock the Notifications