Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര ഭൂമി തര്‍ക്കത്തില്‍ ശ്രീരാമനും ഹനുമാനും കോടതി നോട്ടീസ്

ധന്‍ബാദ്‌: രാമനുണ്ടോയെന്ന്‌ കരുണാനിധിയ്‌ക്കും ബുദ്ധദേവിനുംസംശയമുണ്ടാകാം. എന്നാല്‍ ധന്‍ബാദിലെ അതിവേഗ കോടതി ജഡ്‌ജി സുനില്‍ കുമാറിന്‌ അക്കാര്യത്തിലൊന്നും യാതൊരു സംശയവുമില്ല.

തന്റെ മുന്നിലെത്തിയ ക്ഷേത്ര ഭൂമിയുടെ തര്‍ക്കത്തില്‍ ജഡ്‌ജി, ശ്രീരാമനോടും ഹനുമാനോടും ഉടനെകോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ നോട്ടീസയച്ചു.

ധന്‍ബാദിലെ ദാഹിയയിലുള്ള ക്ഷേത്രത്തിന്റെ ഭൂമി സംബന്ധിച്ചുള്ള തര്‍ക്കത്തിനാണ്‌ നോട്ടീസ്‌ നല്‌കിയിട്ടുള്ളത്‌. ക്ഷേത്രഭൂമിയുടെ അവകാശമുന്നയിച്ച്‌ പൂജാരിയായ മന്‍മോഹന്‍ രംഗത്തെത്തിയപ്പോള്‍ നാട്ടുകാരാണ്‌ അതിവേഗ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.

ക്ഷേത്ര ഭൂമി ദേവന്മാര്‍ക്ക്‌ സമര്‍പ്പിച്ചതിനാല്‍ അതിന്റഉടമസ്ഥവകാശം അവര്‍ക്കാണെന്നും അതിനാലാണ്‌ ഇരുവരെയും കക്ഷി ചേര്‍ത്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്തായാലും കോടതി അയച്ച നോട്ടീസ്‌ ദേവന്മാര്‍ക്ക്‌ കൈപ്പറ്റാന്‍ സാധിച്ചില്ല.

തുടര്‍ന്ന്‌ നോട്ടീസ് ദേവന്മാരുടെ ശ്രദധയില്‍പ്പെടുത്താന്‍ ജഡ്‌ജി പ്രാദേശിക പത്രത്തില്‍ പരസ്യം നല്‌കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട.

ക്ഷേത്രഭൂമിയും ദേവന്മാരുടെതാണെന്ന്‌ നാട്ടുകാര്‍ വാദിയ്‌ക്കുന്പോള്‍ തന്റെ അപ്പൂപ്പന്‌ 1922ല്‍ അവിടത്തെ രാജാവ്‌ നല്‌കിയാതണെന്നാണ്‌ പൂജാരിയായ മന്‍മോഹന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+