ഹ്യൂണ്ടായി കാര്‍ ഫാക്ടറിയില്‍ അപകടം; നാല് മരണം
കാഞ്ചീപുരം: ശ്രീപെരുന്പത്തൂരിനടുത്ത് ഹ്യൂണ്ടായി കാര്‍ നിര്‍മാണ ശാലയില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ദേഹാസ്ഥ്യത്തെ തുടര്‍ന്ന് ഒരാളെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫാക്ടറിയിലെ പെയിന്റ്, രാസവസ്‌തു അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ടാങ്ക് വൃത്തിയാക്കുന്നതിനിടെ മീതെയ്‌ല്‍ വാതകം ശ്വസിച്ചാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
മരിച്ചവരെല്ലാം കരാര്‍ തൊഴിലാളികളാണ്. ഫാക്ടറിയില്‍ തീപിടുത്തമുണ്ടായിന്നെയാരിന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാതക ചോര്‍ച്ചയാണെന്ന് അഗ്നിശമന സേന അധികൃതര്‍ സ്ഥീരികരിച്ചു.
ഫാക്ടറിയിലെ പെയിന്റ്, രാസവസ്‌തു അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ടാങ്കിലാണ് അപകടമുണ്ടായത്.












Click it and Unblock the Notifications