Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ നമ്പര്‍ വാങ്ങാന്‍ രണ്ടുലക്ഷത്തില്‍പ്പരം രൂപ!!

ലുധിയാന: സ്വന്തം വാഹനത്തിന്‌ ആകര്‍ഷകമായ നമ്പര്‍ കിട്ടാന്‍ നിങ്ങള്‍ എത്രരൂപവരെ ചെലവാക്കും അമ്പതിനായിരം അല്ലെങ്കില്‍ ഒരു ലക്ഷം.

എന്നാല്‍ ഒരു ലുധിയാനക്കാരന്‍ കാറിന്റെ നമ്പര്‍ വാങ്ങാനായി ചെലവാക്കിയ തുകകേട്ടാല്‍ നിങ്ങളൊന്ന്‌ അന്ധാളിയ്‌ക്കും 6,800 ഡോളര്‍, അതായത്‌ 267,988.06 രൂപ. രോഹിത്‌ രാംപാല്‍ എന്നയാളാണ്‌ വിഐപി നമ്പറായ 0001 ന്‌ വേണ്ടി രണ്ട്‌ലക്ഷത്തില്‍പ്പരം രൂപ ചെലവാക്കിയത്‌.

ലുധിയാനയിലെ ഡിസ്‌ട്രിക്ട്‌ ട്രാന്‍സ്‌പോര്‍ട്‌ അതോറിറ്റി നടത്തിയ നമ്പര്‍ ലേലത്തില്‍ ഇതാദ്യമായാണ്‌ ഒരു വിഐപി നമ്പര്‍ ഇത്രയും വലിയ തുകയ്‌ക്ക്‌ പോകുന്നത്‌. ലേലത്തില്‍ വച്ച മിക്കമ്പറുകള്‍ക്കും യഥാര്‍ത്ഥ വിലയുടെ പത്തുമുതല്‍ 14മടങ്ങുവരെ തുക അധികം ലഭിച്ചു.

മുമ്പത്തെ ലേലങ്ങളെ അപേക്ഷിച്ച്‌ ഇത്തവണത്തേത്‌ സര്‍ക്കാറിന്‌ ശരിക്കും ലാഭമുണ്ടാക്കിയിരിക്കുകയാണെന്ന്‌ പഞ്ചാബിലെ അഡീഷണല്‍ സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്‌ കമ്മീഷണര്‍ കരംജിത്‌ സിംഗ്‌ പറയുന്നു.

ഇത്തരം നമ്പറുകള്‍ പലപ്പോഴും പ്രമുഖരായ ആളുകള്‍ വാങ്ങുന്നത്‌ കണ്ടാണ്‌ നമ്മള്‍ക്ക്‌ പരിചയം. പതിവായി അങ്ങനെ സംഭവിക്കുന്നതെന്താണെന്ന്‌ ചിന്തിച്ചപ്പോള്‍ അത്തരം നമ്പറുകള്‍ സ്വന്തമാക്കണമെന്ന്‌ എനിയ്‌ക്കും തോന്നി. അതുകൊണ്ടാണ്‌ ഇത്രയും രൂപ മുടക്കിയത്‌്‌- നമ്പറിന്‌ ഏറ്റവും കൂടുതല്‍ വില നല്‍കിയ രോഹിത്‌ നാഗ്‌പാല്‍ പറയുന്നു.

ചാണ്ഡിഗഡിലും ആളുകള്‍ക്കിടയില്‍ ഇത്തരം ഫാന്‍സി നമ്പറുകളോടുള്ള ഭ്രമം കാണുന്നുണ്ട്‌. 2006ല്‍ നടന്ന ലേലത്തില്‍ ഒരാള്‍ 5,05,000 രൂപകൊടുത്താണ്‌ ഇത്തരത്തിലൊന്ന്‌ സ്വന്തമാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+