Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്തമില്ലാതായെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. സിപിഎം മന്ത്രിമാര്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും രമേശ്‌ ആരോപിച്ചു.

സിപിഐയെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നതിന്റെ തെളിവാണ്‌ കിസാന്‍ ശ്രീ പദ്ധതി സംബന്ധിച്ച പ്രശ്‌നം. ധനവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ കിസാന്‍ ശ്രീ പദ്ധതി പാളിയത്‌.

സിപിഐയുടെ വകുപ്പുകള്‍ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണ്‌. മുഖ്യമന്ത്രി വിചാരിച്ചാല്‍ പോലും നിയന്ത്രിക്കാന്‍ കഴിയാത്തരീതിയിലാണ്‌ മന്ത്രിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍- ചെന്നിത്തല പറഞ്ഞു.

വൈദുതി നിരക്ക്‌ വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച സംസ്ഥാനത്തൊട്ടാകെ കെഎസ്‌ഇബി ഓഫീസ്‌ ധര്‍ണ്ണയും ഇടതുസര്‍ക്കാറിന്റെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിച്ച്‌ 22ന്‌ സെക്രട്ടേറിയറ്റ്‌ ധര്‍ണ്ണയും നടത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു.

കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഡിസംബര്‍ 10മുതല്‍ 13വരെ മൂന്ന്‌ ദിവസം ശാന്തിയാത്ര നടത്തും. 10ന്‌ പയ്യന്നൂരില്‍ കേന്ദ്രമന്ത്രി പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷി ശാന്തിയാത്ര ഉദ്‌ഘാടനം ചെയ്യും. കെ.കരുണാകരന്റെ കോണ്‍ഗ്രസിലേയ്‌ക്കുള്ള തിരിച്ചുവരവ്‌ ഡിസംബറില്‍ത്തന്നെയുണ്ടാകുമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+